ETV Bharat / bharat

ബംഗാളിൽ നടി സ്രാബന്തി ചാറ്റർജി ബിജെപി സ്ഥാനാർഥിയായി

author img

By

Published : Mar 19, 2021, 8:55 AM IST

ബിജെപിയുടെ സ്ഥാനാർഥിത്വം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും സ്രാബന്തി ചാറ്റർജി പറഞ്ഞു

South 24 Parganas  West Bengal  BJP  Srabanti Chatterjee  Trinamool Congress  Partha Chatterjee  സ്രാബന്തി ചാറ്റർജി  സ്രാബന്തി ചാറ്റർജി ബിജെപി സ്ഥാനാർഥി  പശ്ചിമ ബംഗാൾ  പാർഥ ചാറ്റർജി
ബംഗാളിൽ നടി സ്രാബന്തി ചാറ്റർജി ബിജെപി സ്ഥാനാർഥിയായി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടി സ്രാബന്തി ചാറ്റർജി ബിജെപി സ്ഥാനാര്‍ഥി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുമായ പാർഥ ചാറ്റർജിക്ക് എതിരെയാണ് സ്രാബന്തി മത്സരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സ്രാബന്തി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ബിജെപിയുടെ സ്ഥാനാർഥിത്വം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും സ്രാബന്തി പറഞ്ഞു.

മാർച്ച് രണ്ടിനാണ് സ്രാബന്തി ചാറ്റർജി ബിജെപിയിൽ ചേര്‍ന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ 148 സ്ഥാനാർഥികളുടെ പട്ടിക ബിജെപി വ്യാഴാഴ്‌ച പുറത്തുവിട്ടിരുന്നു. തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായാണ് നടക്കുക. അവസാനഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നും വോട്ടെണ്ണൽ മെയ് രണ്ടിനും നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.