ETV Bharat / bharat

പ്രതീക്ഷകൾ അസ്‌തമിച്ച പ്രദേശം, വെളിച്ചമേകാൻ പരിശ്രമിച്ച് ഒടുവിൽ വിജയം നേടി യുവാവ്; സിവിൽ സർവീസ് പരീക്ഷ വിജയിച്ച് മുഹമ്മദ് നെസർ ഖാലിദ് - mohammad nesar khaled

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി കുപ്രസിദ്ധമായ കാലിയചക്കിൽ നിന്നും പ്രതീക്ഷകൾ പോലും അസ്‌തമിച്ചിരുന്ന ഒരു കൂട്ടം ആളുകൾക്കിടയിൽ നിന്നും ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് ഖാലിദ് വിജയം സ്വന്തമാക്കിയത്.

police service exam  wb malda  wb malda mohammad nesar khaled  wb civil service exam  west bengal  പശ്ചിമബംഗാൾ സിവിൽ സർവീസ് പരീക്ഷ  പശ്ചിമബംഗാൾ  സിവിൽ സർവീസ് പരീക്ഷ  സിവിൽ സർവീസ് പരീക്ഷയിൽ വിജയം  ബമൻഗ്രാം  കാലിയാചക്ക്  മാൾഡ  mohammad nesar khaled
mohammad nesar khaled
author img

By

Published : Feb 5, 2023, 7:43 AM IST

മാൾഡ: പശ്ചിമബംഗാൾ സിവിൽ സർവീസ് പരീക്ഷയുടെ ഗ്രൂപ്പ് ബിയിൽ അഞ്ചാം സ്ഥാനം നേടി മാൾഡ ജില്ല സ്വദേശിയായ മുഹമ്മദ് നെസർ ഖാലിദ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി കുപ്രസിദ്ധമായ മാൾഡയിലെ കാലിയാചക്കിലെ ബമൻഗ്രാം പ്രദേശത്ത് നിന്ന് പഠിച്ചുവളർന്ന് നേട്ടം കൈവരിച്ചതാണ് ഈ വിജയത്തിൽ ഏറ്റവും ശ്രദ്ധേയമായത്. പ്രതീക്ഷകൾ പോലും അസ്‌തമിച്ചിരുന്ന പ്രദേശത്ത് നിന്നും സംസ്ഥാന പൊലീസ് സേനയിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി ചേരാൻ പോകുകയാണ് ഖാലിദ്.

പശ്ചിമ ബംഗാൾ സ്വദേശികളായ മൊഹബ്ബുൽ ഷെയ്‌ഖിന്‍റെയും മൊസമ്മദ് ഉൻസേല ബീബിയുടെയും മൂന്ന് മക്കളിൽ ഒന്നാമനാണ് ഖാലിദ്. ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്മെന്‍റിൽ ഒരു കരാറുകാരന്‍റെ കീഴിൽ ജോലി ചെയ്‌തിരുന്ന മൊഹബ്ബുൽ ഷെയ്‌ഖ് ഒരിക്കൽ ഇലക്‌ട്രിക് പോസ്റ്റിന് മുകളിൽ നിന്നും താഴെ വീണു. തുടർന്ന് ഷെയ്‌ഖ് വർഷങ്ങളോളം തളർന്നുകിടന്നു. ഇതോടെ കുടുംബത്തിന്‍റെ അവസ്ഥ പരുങ്ങലിലായി. തുടർന്ന് ഖാലിദിന്‍റെ വിദ്യഭ്യാസം ഏറെക്കുറെ പൂർണമായും അൽ അമീൻ മിഷനാണ് സ്‌പോൺസർ ചെയ്‌തത്.

കാലിയാചക്കിനുള്ള അപകീർത്തി ഇല്ലാതാക്കുക. യുവതലമുറക്കായി എന്തെങ്കിലും ചെയ്യുക എന്നതൊക്കൊയാണ് ഖാലിദിന്‍റെ ലക്ഷ്യം. 2019ൽ എഴുത്ത് പരീക്ഷ പാസായിരുന്നെങ്കിലും അഭിമുഖത്തിൽ വിജയിച്ചില്ല. എന്നാൽ രണ്ടാം തവണത്തെ പരിശ്രമത്തിനൊടുവിൽ താൻ വിജയം നേടിയെന്ന് ഖാലിദ് പറഞ്ഞു. സാമൂഹിക പുരോഗതിക്കായും അർഹതപ്പെട്ടവർക്ക് നീതി ഉറപ്പാക്കാനും താൻ ശ്രമിക്കുമെന്നും ഖാലിദ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.