കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത മമത ബാനർജിയുടെ മെഡിക്കൽ റിപ്പോർട്ട് പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പശ്ചിമ ബംഗാൾ പ്രതിനിധി സംഘം ഞായറാഴ്ച കൊൽക്കത്തയിൽ ചീഫ് ഇലക്ടറൽ ഓഫീസറെ സന്ദർശിച്ചു. ആദ്യം ആക്രമണമെന്നും പിന്നീട് അപകടം എന്നും പറഞ്ഞ മമത കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുത്തതത് സംശയം വര്‍ധിപ്പിച്ചതായും സംഘം പറയുന്നു. ഡോക്ടര്‍മാരെ സ്വാധീനിച്ചതാണെന്നും അതിനാല്‍ മമതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും സംഘം പറഞ്ഞു.
ഈ ആക്രമണം ഉപയോഗിച്ച് സഹതാപതരംഗം ഉണ്ടാക്കാനാണ് മമതയുടെ ശ്രമമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം ഇത്തരമൊരു ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞതായി തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. കാറിന്‍റെ വാതില്‍ തട്ടിയാണ് മമതയുടെ കാലിന് പരിക്കേറ്റതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടുണ്ട്. നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് മമതയുടെ കാലിന് പരിക്കേറ്റത്. കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ നാലഞ്ച് പേര്‍ ചേര്‍ന്ന് തന്നെ മനപൂര്‍വ്വം തള്ളിയിടുകയായിരുന്നുവെന്നാണ് മമത ആരോപിച്ചിരുന്നത്.