ETV Bharat / bharat

ബഫർസോണ്‍ ഇടപെടലിനായി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ ഗാന്ധി

ബഫർ സോണ്‍ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്‌എഫ്ഐ പ്രവർത്തകർ വയനാട്ടിലെ ഓഫീസ് തല്ലിത്തകർത്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി കത്തിന്‍റെ ഉള്ളടക്കം അടക്കം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

Congress leader  Wayanad MP Rahul Gandhi writes to PM Modi  Congress leader and Wayanad MP Rahul Gandhi  ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ ഗാന്ധി  ബഫർസോണ്‍ ഇടപെടലിനായി പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റ്  രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എസ്‌എഫ്ഐ അക്രമം  SFI ATTACK ON RAHUL GANDHI OFFICE
ബഫർസോണ്‍ ഇടപെടലിനായി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ ഗാന്ധി
author img

By

Published : Jun 24, 2022, 9:58 PM IST

ന്യൂഡൽഹി: ബഫർസോണ്‍ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട് രാഹുൽ ഗാന്ധി. ബഫർ സോണ്‍ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്‌എഫ്ഐ പ്രവർത്തകർ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് തല്ലിത്തകർത്തതിന് പിന്നാലെയാണ് കത്തിന്‍റെ ഉള്ളടക്കം അടക്കം രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

  • " class="align-text-top noRightClick twitterSection" data="">

'ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുര്‍സ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ച് കത്തയച്ചു.

കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥ മന്ത്രാലയത്തോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറയ്ക്കാൻ അഭ്യർഥിക്കാൻ സർക്കാരുകൾക്ക് സാധിക്കും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു', കത്തിന്‍റെ ഉള്ളടക്കം അടക്കം രാഹുല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എസ്‌എഫ്ഐ നടത്തിയ മാർച്ചിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്തത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ കൈനാട്ടി എസ്.ബി.ഐക്കു സമീപമുള്ള ഓഫീസിലേക്കു ഇരച്ചുകയറുകയും ഓഫീസിലെ സാധനസമാഗ്രികൾ അടിച്ചുതകര്‍ക്കുകയുമായിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ കോൺഗ്രസ്- യൂത്ത് കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തിരുവനന്തപുരത്ത് എകെജി സെന്‍ററിലേക്ക് നടന്ന പ്രതിഷേധ മാർച്ചില്‍ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പലയിടത്തും പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.