ETV Bharat / bharat

Cracks In Reservoir | ആന്ധ്രയിലെ ജലസംഭരണിയില്‍ വിള്ളല്‍; 18 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു - ചിറ്റൂര്‍ കലക്‌ടര്‍ ഹരിനാരായണന്‍ ഐ.എ.എസ്

Cracks In Reservoir| കനത്തമഴ തുടരുന്ന ആന്ധ്രയിലെ (Heavy rains lash Andhra Pradesh) റായലച്ചെരുവ് ജലസംഭരണിയിൽ (Water Leaks) വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് കലക്‌ടര്‍ ഹരിനാരായണന്‍റെ (Chittoor Collector M Hari Narayanan) നിര്‍ദേശപ്രകാരമാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്.

Intense Rain In Andhrapradesh  Rayalacheruvu Reservoir Cracks people evecuated  Chittoor Collector M Hari Narayanan  Chittoor district administration  Ramachandrapuram mandal  ആന്ധ്ര ജലസംഭരണി വിള്ളല്‍  കനത്തമഴ ആന്ധ്രാപ്രദേശ്  രായലചെറുവു ജലസംഭരണി  ചിറ്റൂര്‍ കലക്‌ടര്‍ ഹരിനാരായണന്‍ ഐ.എ.എസ്  ഇന്ത്യ വെള്ളപ്പൊക്കം
Rayalacheruvu Reservoir Cracks | ആന്ധ്രയിലെ ജലസംഭരണിയില്‍ വിള്ളല്‍; 18 ഗ്രാമങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
author img

By

Published : Nov 22, 2021, 2:01 PM IST

Updated : Nov 22, 2021, 2:19 PM IST

അമരാവതി: കനത്തമഴ തുടരുന്ന ആന്ധ്രപ്രദേശിലെ (Heavy rains lash Andhra Pradesh) തിരുപ്പതിയ്ക്ക്‌ സമീപമുള്ള റായലച്ചെരുവ് ജലസംഭരണിയിൽ (Water Leaks) വിള്ളല്‍ (Cracks In Reservoir). ഇതേതുടര്‍ന്ന്, ഡാമിന് സമീപപ്രദേശത്തെ 18 ഗ്രാമങ്ങളിലെ ജനങ്ങളെ ജില്ല ഭരണകൂടത്തിന്‍റെ നിര്‍ദേശ പ്രകാരം മാറ്റിപ്പാര്‍പ്പിച്ചു. ചിറ്റൂര്‍ കലക്‌ടര്‍ ഹരിനാരായണന്‍ ( Chittoor Collector M Hari Narayanan) ഞായറാഴ്ച വൈകുന്നേരമാണ് വിള്ളല്‍ സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

അപകട സാധ്യതയില്ല, നടപടി മുന്‍കരുതല്‍

എൻ.ഡി.ആർ.എഫിന്‍റെയും എസ്‌.ഡി.ആർ.എഫിന്‍റെയും രണ്ട് ടീമുകളെ പ്രദേശത്ത് വിന്യസിപ്പിച്ചതായി തിരുപ്പതി അർബൻ എസ്‌.പി സി വെങ്കട അപ്പല നായിഡു അറിയിച്ചു. തിരുപ്പതിയില്‍ നിന്നും 14 കിലോമീറ്റർ അകലെ രാമചന്ദ്ര മണ്ഡലത്തിലാണ് ജലസംഭരണി സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് 500 വർഷം പഴക്കമുള്ള അണക്കെട്ടില്‍ 0.9 ടി.എം.സി വെള്ളമുണ്ട്. ഇത്രയും വെള്ളം താങ്ങാനുള്ള ശേഷിയില്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു.

Also Read: Karnataka Rain | കര്‍ണാടകയില്‍ കനത്തമഴ; വ്യാപക കൃഷിനാശം, 24 മരണം

നിലവിൽ, ഡാമിന് അപകട സാധ്യതയില്ലെങ്കിലും മുൻകരുതല്‍ നടപടികളുടെ ഭാഗമായാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. സമീപത്തെ ഉയർന്ന പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ആളുകളെ മാറ്റിയത്. എസ്‌.പി‌.എസ് നെല്ലൂർ ജില്ലയിലെ സോമശില അണക്കെട്ടിൽനിന്ന് രണ്ടു ലക്ഷത്തിലധികം ക്യുസെക്‌സ് ജലം പുറത്തേക്ക് ഒഴുക്കിവിട്ടത് തിരുപ്പതിയില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കി. 41 ലധികം പേരാണ് മഴയെ തുടര്‍ന്ന് മരിച്ചത്.

Last Updated : Nov 22, 2021, 2:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.