ETV Bharat / bharat

ഹിന്ദു മതം സ്വീകരിച്ച് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്‌വി - സയ്യിദ് വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു

Waseem Rizvi embraces Hinduism: തന്നെ ഹിന്ദു മതാചാര പ്രകാരം ദഹിപ്പിക്കണമെന്നും ഖബറടക്കരുതെന്നും ആഗ്രഹം പ്രകടിപ്പിക്കുന്ന റിസ്‌വിയുടെ വീഡിയോ ഈ മാസം ആദ്യം പുറത്തുവന്നിരുന്നു. തന്‍റെ മൃതദേഹം ഹിന്ദു സുഹൃത്തായ ദസ്‌ന ക്ഷേത്രത്തിലെ മഹന്ത് നരസിംഹ നന്ദ സരസ്വതിക്ക് വിട്ടുകൊടുക്കണമെന്നും വീഡിയോയിൽ റിസ്‌വി പറയുന്നു.

Waseem Rizvi embraces Hinduism  Former chairman of the Shia Wakf Board converted to Hinduism  സയ്യിദ് വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു  ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ ഹിന്ദുമതം സ്വീകരിച്ചു
ഹിന്ദു മതം സ്വീകരിച്ച് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്‌വി
author img

By

Published : Dec 6, 2021, 1:24 PM IST

ലഖ്‌നൗ: ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്‌വി ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിൽ വച്ച് ഹിന്ദു മതം സ്വീകരിച്ചു. ഇസ്ലാം മതത്തിനും പ്രവാചകനുമെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ കുറച്ചു നാളായി റിസ്‌വി വാർത്ത തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു.

തന്നെ ഹിന്ദു മതാചാര പ്രകാരം ദഹിപ്പിക്കണമെന്നും ഖബറടക്കരുതെന്നും ആഗ്രഹം പ്രകടിപ്പിക്കുന്ന റിസ്‌വിയുടെ വീഡിയോ ഈ മാസം ആദ്യം പുറത്തുവന്നിരുന്നു. തന്‍റെ മൃതദേഹം ഹിന്ദു സുഹൃത്തായ ദസ്‌ന ക്ഷേത്രത്തിലെ മഹന്ത് നരസിംഹ നന്ദ സരസ്വതിക്ക് വിട്ടുകൊടുക്കണമെന്നും വീഡിയോയിൽ റിസ്‌വി പറയുന്നു.

ഖുറാനിൽ നിന്ന് 26 വാക്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിസ്‌വി പൊതുതാൽപര്യ ഹർജി ഫയൽ ചെയ്‌തത് മുസ്ലീം മതവിഭാഗക്കാർക്കിടയിൽ അപ്രീതിക്ക് കാരണമായിരുന്നു. എന്നാൽ ഹർജിയിൽ പറയുന്ന 26 വാക്യങ്ങൾ ആദ്യ മൂന്ന് ഖലീഫമാരായ ഹസ്രത്ത് അബൂബക്കർ, ഹസ്രത്ത് ഉമർ, ഹസ്രത്ത് ഉസ്മാൻ എന്നിവർ തിരുകിക്കയറ്റിയതാണെന്നും ജിഹാദിനെ പ്രോത്സാഹിപ്പിക്കാൻ തീവ്രവാദികൾ ഉപയോഗിക്കുന്നതാണെന്നുമായിരുന്നു റിസ്‌വിയുടെ വാദം. എന്നാൽ റിസ്‌വിയുടെ ഹർജി ബാലിശമാണെന്ന് അഭിപ്രായപ്പെട്ട സുപ്രീം കോടതി റിസ്‌വിയുടെ ഹർജി തള്ളുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്‌തു.

പിന്നീട് 26 സൂക്തങ്ങൾ നീക്കം ചെയ്‌തു കൊണ്ട് താൻ 'പുതിയ ഖുർആൻ' സൃഷ്ടിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് റിസ്‌വി രംഗത്തുവന്നു. പുതിയ ഖുർആൻ ന്‍റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിലയിരുത്തലിനായി അയച്ചുകൊടുത്തു. തന്‍റെ ഖുർആൻ രാജ്യത്തെ മദ്രസകളിലും മുസ്ലിം സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നതിന് അംഗീകാരം നൽകണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ റിസ്‌വി പറയുന്നു.

മദ്രസകളിൽ ഇസ്ലാമിക പഠനം രാജ്യത്ത് തീവ്രവാദം വളരാൻ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇസ്ലാമിക പഠനം നിർത്തലാക്കണമെന്നും റിസ്‌വി ആവശ്യപ്പെട്ടിരുന്നു.

Also Read: Aurangabad Dishonor Killing: അമ്മ പിടിച്ചുവെച്ചു, സഹോദരന്‍ കഴുത്തറുത്തു, അറുത്തെടുത്ത തലയ്‌ക്കൊപ്പം ഫോട്ടോ: അതിക്രൂര കൊലപാതകം പ്രണയിച്ചതിന്

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.