വാറങ്കൽ: പിന്നാക്ക വിഭാഗത്തിലെ യുവാവിനെ പ്രണയിച്ചതിന് കൗമാരക്കാരിയെ കൊലപ്പെടുത്തിയ അമ്മയും മുത്തശ്ശിയും പിടിയില്‍. വാറങ്കലിലെ പർവതഗിരിയില്‍ നവംബർ 19 നാണ് സംഭവം. ഉറങ്ങിക്കിടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അമ്മ ഉബ്ബാനി സമ്മക്ക, മുത്തശ്ശി യാക്കമ്മ എന്നിവരാണ് പ്രതികള്‍. സമ്മക്കയുടെ മൂത്ത മകളുടെ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഭർത്താവ് മരിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന ഇളയ മകൾ സ്വന്തം ഗ്രാമത്തിലെ പ്രശാന്തിനെ പ്രണയയിച്ചു. യുവാവ്, പിന്നാക്ക വിഭാഗത്തിലെ ആളായതുകൊണ്ട് ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് സമ്മക്ക മകൾക്ക് മുന്നറിയിപ്പ് നല്‍കി.
ALSO READ: പ്രതിസന്ധിക്കാലം അതിജീവിക്കാന്‍ 'കൊറോണ മില്‍ക്ക്'; ഹിറ്റായി സോളമന്‍റെ 'സായ കരുപ്പട്ടി കാപ്പി' കട
പെണ്‍കുട്ടി അത് അനുസരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന്, മിശ്രവിവാഹം കുടുംബത്തിന് മാനക്കേടുണ്ടാക്കുമെന്ന ഭയത്തില്‍ ഇരുവരും കൊലപ്പെടുത്തി. സംശയാസ്‌പദമായ സാഹചര്യത്തില്‍ കേസെടുത്ത പൊലീസ് സമ്മക്കയെയും യാക്കമ്മയെയും ചോദ്യം ചെയ്‌തു. തുടര്‍ന്ന്, രണ്ട് പ്രതികളും കൊലപാതകം സമ്മതിച്ചു.