ETV Bharat / bharat

മുഖ്യമന്ത്രി സ്ഥാനാർഥി? കര്‍ണാടക കോൺഗ്രസ് ഘടകത്തില്‍ വാക്പോര് തുടരുന്നു - കര്‍ണാടകയില്‍ കോണ്‍ഗ്രസ് പോര്

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാറിന്‍റെ പക്ഷവും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പക്ഷവും തമ്മിലാണ് തര്‍ക്കം

War of words between K'taka Cong chief  Siddaramaiah camps continues over CM candidate  War of words in Karnataka Congress about C M candidate  War of words in Karnataka Congress  കര്‍ണാടക കോൺഗ്രസ് ഘടകത്തില്‍ വാക്പോര് തുടരുന്നു  കര്‍ണാടകയില്‍ കോണ്‍ഗ്രസ് പോര്  കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം
മുഖ്യമന്ത്രി സ്ഥാനാർഥി ആരാകും; കര്‍ണാടക കോൺഗ്രസ് ഘടകത്തില്‍ വാക്പോര് തുടരുന്നു
author img

By

Published : Jul 23, 2022, 7:33 PM IST

ബംഗളൂരു (കര്‍ണാടക): അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ആരെ മുഖ്യമന്ത്രിയാക്കണമെന്നതിനെച്ചൊല്ലി കര്‍ണാടകയില്‍ വാക്പോര് തുടരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാറിനോടും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോടും കൂറ് പുലർത്തുന്ന നേതാക്കൾ തമ്മിലാണ് തര്‍ക്കം.

സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന എംഎൽഎ ബി.ഇസഡ് സമീർ അഹമ്മദ് ഖാന്‍റെ പരാമര്‍ശം ശിവകുമാര്‍ പക്ഷത്തെ ചൊടിപ്പിച്ചു. വായടച്ച് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഖാന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ച് ഡി.കെ ശിവകുമാര്‍ പറഞ്ഞത്.

ഒരു നേതാവെന്ന നിലയിൽ, വ്യക്തികളെ ആരാധിക്കുന്നത് നിർത്തി എല്ലാ സമുദായങ്ങളിൽ നിന്നുള്ള ആളുകളെയും പാർട്ടിയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും, അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നും സമീർ അഹമ്മദ് ഖാന്‍ മറുപടി പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡിന്‍റെ പരിധിയിലുള്ള കാര്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് 10 മാസങ്ങൾ ബാക്കി നില്‍ക്കെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഘടകത്തില്‍ തര്‍ക്കം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.