വനപർത്തി (തെലങ്കാന): എട്ട് വയസുകാരിയെ പീഡിപ്പിച്ച 50കാരൻ അറസ്റ്റിൽ. വനപർത്തി ജില്ലയിലെ മദനപുരം പ്രദേശത്ത് രാമൻപാദിന് സമീപമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ക്രൂരപീഡനത്തിനിരയാകേണ്ടി വന്നത്. റെയിൽവേ ട്രാക്കിൽ വൈദ്യുതീകരണ ജോലികൾ ചെയ്യുന്നതിനായി ഛത്തീസ്‌ഗഢിൽ നിന്നെത്തിയതാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം. ഇവരോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതിനായി എത്തിയതാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി ഷെയ്‌ഖ് മച്ചാൻ.
മന്ദനാപുരത്തുള്ള കുടിലിലാണ് ഇവർ താമസിച്ചിരുന്നത്. ബുധനാഴ്‌ച കുട്ടിയുടെ കുടുംബം ജോലിക്ക് പോയ ശേഷം കുട്ടിയെ നോക്കാനായി വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ കുടിലിന് സമീപം വച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് പെൺകുട്ടിക്ക് അമിത രക്തസ്രാവം ഉണ്ടായി.
ഇതുകണ്ട് ഭയന്ന പ്രതി കുട്ടിയെ മദനപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. വൈദ്യപരിശോധന നടത്തിയ ഡോക്‌ടർമാർ പെൺകുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്‌തു. ഇതിനിടെ ആശുപത്രിയിൽ നിന്ന് മുങ്ങിയ പ്രതിയെ രാമൻപാദിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Also Read: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസ് ; ബന്ധുവിന് ഇരുപത്തിയെട്ടര വര്‍ഷം കഠിന തടവ്