ETV Bharat / bharat

തെലങ്കാന പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് 119 സീറ്റുകളിലേക്ക് - കെ ചന്ദ്രശേഖർ റാവു തെലങ്കാന മണ്ഡലം

Telangana assembly election: തെലങ്കാനയിൽ 119 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിയോടെ ആരംഭിച്ചു. 2,290 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

തെലങ്കാന പോളിങ് ബൂത്തിൽ  തെലങ്കാന തെരഞ്ഞെടുപ്പ്  തെലങ്കാന തെരഞ്ഞെടുപ്പ്  തെലങ്കാന വോട്ടെടുപ്പ്  നിയമസഭ തെരഞ്ഞെടുപ്പ് തെലങ്കാന  Telangana assembly election  Telangana assembly polls  Telangana election 2023  Telangana brs  brs congress bjp in telangana election  കെ ചന്ദ്രശേഖർ റാവു തെലങ്കാന മണ്ഡലം  K chandrashekahr Rao telangana election
Telangana assembly polls
author img

By ETV Bharat Kerala Team

Published : Nov 30, 2023, 7:19 AM IST

Updated : Nov 30, 2023, 1:39 PM IST

ഹൈദരാബാദ് : തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് (Telangana assembly election) ആരംഭിച്ചു. 119 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും.

ദേശീയ, പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ 109 പാർട്ടികളിൽ നിന്നായി 2,290 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മത്സരാർഥികളിൽ 221 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, അദ്ദേഹത്തിന്‍റെ മകനും മന്ത്രിയുമായ കെ ടി രാമറാവു, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി, ബിജെപി ലോക്‌സഭാംഗങ്ങളായ ബന്ദി സഞ്ജയ് കുമാർ, ഡി അരവിന്ദ് എന്നിവരുൾപ്പെടെ 103 നിയമസഭാംഗങ്ങളാണ് ഇത്തവണ വീണ്ടും മത്സരിക്കുന്നത്, അവരിൽ ഭൂരിഭാഗവും നിലവിലെ ഭരണകക്ഷിയായ ബിആർഎസ് നേതാക്കളാണ്.

35,655 പോളിങ് സ്റ്റേഷനുകളിലായി 3.26 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. 9,99,667 വോട്ടർമാർ 18-19 വയസിനിടയിലുള്ളവരാണ്. ഭിന്നശേഷിക്കാർക്കായി പോളിങ് സ്റ്റേഷനുകളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. 120 പോളിങ് സ്റ്റേഷനുകൾ ഭിന്നശേഷിക്കാരും 597 പോളിങ് സ്‌റ്റേഷനുകൾ വനിതകളുമാണ് കൈകാര്യം ചെയ്യുന്നത്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സായുധ സേനയെയും സ്‌പെഷ്യൽ പൊലീസിനെയും കൂടാതെ 45,000 പൊലീസ് ഉദ്യോഗസ്ഥരെയും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള 23,000 ഹോം ഗാർഡുകളെയും സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. സെൻസിറ്റീവായ 12,000 പോളിങ് സ്റ്റേഷനുകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അവസാന സംസ്ഥാനമാണ് തെലങ്കാന. ബിആർഎസ്, കോൺഗ്രസ്, ബിജെപി എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. നിലവിലെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു രണ്ട് സീറ്റുകളിൽ മത്സരിക്കുന്നു. ഗജ്വെൽ, കാമറെഡ്ഡി മണ്ഡലങ്ങളിലാണ് കെസിആർ മത്സരിക്കുന്നത്. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.

Also read: ത്രികോണ മത്സരം ഉറപ്പിച്ച് തെലങ്കാന ബൂത്തിലേക്ക്; സംസ്ഥാനം ആര്‍ക്കൊപ്പമെന്ന് ഡിസംബര്‍ 3 ന് അറിയാം

ത്രികോണ മത്സരത്തിന് സാക്ഷിയായി തെലങ്കാന : മറ്റ് നാല് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ദൈർഘ്യമേറിയ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു തെലങ്കാനയിലേത്. ബിആർഎസും കോൺഗ്രസും തമ്മിൽ കടുത്ത മത്സരം നടക്കുന്ന സംസ്ഥാനത്ത് പ്രചരണ രംഗത്ത് ബിജെപിയും ഒട്ടും പിന്നിലല്ല. ഭരണകക്ഷിയായ ബിആർഎസിന് മുൻതൂക്കമുണ്ടെങ്കിലും ഭരണം കൈപ്പിടിയിലാക്കാനാണ് കോൺഗ്രസിന്‍റെയും ബിജെപിയുടെയും ശ്രമം. കോൺഗ്രസിന്‍റെയും ബിജെപിയുടെയും ദേശീയ നേതൃനിര തെലങ്കാനയിലെ പ്രചാരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു.

കർഷകർക്കുള്ള ധനസഹായമടക്കം സർക്കാർ ചെയ്‌ത ക്ഷേമ പ്രവർത്തനങ്ങളാണ് ബിആർഎസ് ചൂണ്ടിക്കാട്ടുന്നത്. തെലങ്കാനയിൽ തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്താനാണ് ബിആർഎസിന്‍റെ ശ്രമം. അതേസമയം, കർണാടക മാതൃകയിൽ ആറ് ഗ്യാരണ്ടികള്‍ നൽകിയാണ് കോൺഗ്രസ് വോട്ട് അഭ്യർഥിക്കുന്നത്. ന്യൂനപക്ഷ പാർട്ടിയായ എഐഎംഐഎമ്മും മത്സര രംഗത്ത് സജീവമാണ്.

Also read: 'വോട്ട് കിട്ടാൻ എന്തൊക്കെ ചെയ്യാം', തെലങ്കാനയിലെ 'വളഞ്ഞ വഴികൾ'...ഇവിടെ വൗച്ചറാണ് താരം

Last Updated : Nov 30, 2023, 1:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.