ETV Bharat / bharat

എൻ‌ഡി‌എയ്‌ക്ക് വോട്ട് നൽകിയാൽ കൂടുതൽ നിക്ഷേപവും വികസനവും ഉറപ്പെന്ന് പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്രമോദി

തമിഴ്‌നാട്ടിൽ ജൽ ജീവൻ മിഷൻ ആരംഭിച്ചതിനുശേഷം 16 ലക്ഷത്തിലധികം ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

PM Modi  Modi in Tamil Nadu  Tamil Nadu elections  Modi rally in Tamil Nadu  എൻ‌ഡി‌എയ്‌ക്ക് വോട്ട്  പ്രധാനമന്ത്രി നരേന്ദ്രമോദി  എൻ‌ഡി‌എ
എൻ‌ഡി‌എയ്‌ക്ക് വോട്ടെന്നാൽ കൂടുതൽ നിക്ഷേപവും വികസനവുമെന്ന് പ്രധാനമന്ത്രി
author img

By

Published : Apr 2, 2021, 2:19 PM IST

ചെന്നൈ: എൻ‌ഡി‌എയ്‌ക്ക് വോട്ട് നൽകിയാൽ തമിഴ്‌നാട്ടിൽ കൂടുതൽ നിക്ഷേപവും വികസനവും ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധുരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഡിഎയ്‌ക്കുള്ള വോട്ട് തമിഴ്‌നാട്ടിൽ മികച്ച നിക്ഷേപത്തിന് കാരണമാകും. തമിഴ്‌നാട്ടിൽ പ്രത്യേകിച്ചും കാർഷിക വ്യവസായങ്ങൾ ഉൾപ്പെടെ കൂടുതൽ വ്യവസായങ്ങൾ വരാനുള്ള അന്തരീക്ഷം ഞങ്ങൾ സൃഷ്‌ടിക്കും. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സാമ്പത്തിക ഇടനാഴികളിൽ ഒന്ന് മധുര-കൊല്ലം ഇടനാഴിയാണ്. സംസ്ഥാനത്തെ റെയിൽ‌വെ പദ്ധതികൾക്കായി അനുവദിച്ച ഫണ്ട് 2009നെ അപേക്ഷിച്ച് 238 ശതമാനം വർധിപ്പിച്ചുവെന്നും മോദി പറഞ്ഞു.

തമിഴ്‌നാട്ടിൽ ജൽ ജീവൻ മിഷൻ ആരംഭിച്ചതിനുശേഷം 16 ലക്ഷത്തിലധികം ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2024 ഓടെ ഇന്ത്യയിലെ എല്ലാ വീടുകളിലേക്കും ടാപ്പ് വാട്ടർ കണക്ഷൻ ഉറപ്പാക്കാനാണ് ഞങ്ങൾ ജൽ ജീവൻ മിഷൻ ആരംഭിച്ചത്. മധുരയിലെ ജനങ്ങൾ കരുത്തരും വലിയ മനസുള്ളവരുമാണ്. വർഷങ്ങൾക്കുമുമ്പ് ഗുജറാത്തിലെ സൗരാഷ്‌ട്രയിൽ നിന്നുള്ള ആളുകൾ മധുരയിലെത്തി. മധുര അവരെ സ്വീകരിച്ച രീതി 'ഏക് ഭാരത്, ശ്രേഷ്‌ഠ ഭാരത്' എന്നതിന്‍റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിനും വോട്ടെണ്ണൽ മെയ്‌ രണ്ടിനും നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.