ETV Bharat / bharat

Volunteer Rapes Girl ആധാർ കാർഡ് ചോദിച്ച് വന്ന സന്നദ്ധ പ്രവർത്തകൻ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌തതായി പരാതി, നടപടി വൈകുന്നതായി കുടുംബം

Complaint Of Delay In Action In Rape Case വൈഎസ്‌ആർസിപി നേതാക്കളുടെ സമ്മർദത്തിൽ ബലാത്സംഗക്കേസിൽ നടപടി വൈകുന്നതായി പരാതി. ആന്ധ്രപ്രദേശിലെ എലുരു ജില്ലയിലാണ് സംഭവം.

Rape  Volunteer Rapes A Girl  Minor Girl raped  Complaint Of Delay In Action In Rape Case  YSRCP  സന്നദ്ധ പ്രവർത്തകൻ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌തു  ബലാത്സംഗം  പീഡനം  വൈഎസ്‌ആർസിപി  പത്താം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌തു
Volunteer Rapes A Girl
author img

By ETV Bharat Kerala Team

Published : Oct 18, 2023, 12:44 PM IST

വിശാഖപട്ടണം : ആന്ധ്രാ പ്രദേശിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സന്നദ്ധപ്രവർത്തകൻ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ നടപടി വൈകുന്നതായി പരാതി (Volunteer Rapes 10th standard Girl). എലുരു (Eluru) ജില്ലയിൽ രണ്ട് മാസം മുൻപാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രാഷ്‌ട്രീയ പാർട്ടിയുടെ സമ്മർദത്തിൽ പൊലീസ് കേസിൽ നടപടി വൈകിപ്പിക്കുന്നതായാണ് പെൺകുട്ടിയുടെ കുടുംബത്തിന്‍റെ ആരോപണം.

രണ്ട് മാസം മുൻപ്, നീലപ്പു ശിവകുമാർ എന്നയാൾ പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വരികയും മാതാപിതാക്കളുടെ ആധാർ കാർഡ് ചോദിക്കാനെന്ന വ്യാജേന വീട്ടിനകത്ത് കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതി. മാതാപിതാക്കളോട് പറഞ്ഞാൽ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പലതവണ പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്‌തതായി കുടുംബം ആരോപിച്ചു. പിന്നീട് സ്‌കൂൾ അവധിക്ക് പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിലേയ്‌ക്ക് പോകുകയും ഇവിടെ വെച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയയാകുകയും ചെയ്‌തപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് രക്ഷിതാക്കൾ അറിഞ്ഞത്.

തുടർന്ന് രക്ഷിതാക്കൾ ശിവകുമാറിനെ നേരിൽ കാണുകയായിരുന്നു. എന്നാൽ 10,000 രൂപ നൽകാമെന്ന് പറഞ്ഞ് അയാൾ ഒത്തുതീർപ്പിന് ശ്രമിച്ചു. പക്ഷെ പെൺകുട്ടിയുടെ കുടുംബം വഴങ്ങാത്തതിനാൽ ഗ്രാമത്തിലെ മുതിർന്നവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് നടത്തുകയും ഒത്തുതീർപ്പ് ചർച്ചക്കൊടുവിൽ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശിവകുമാർ തയ്യാറാവുകയും ചെയ്‌തു. എന്നാൽ, വിവാഹത്തിന് ഒരു ദിവസം മുൻപ് ഇയാൾ നാട് വിടുകയായിരുന്നു.

രാഷ്‌ട്രീയ സമ്മർദത്തിൽ നടപടി വൈകുന്നതായി പരാതി : തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ ഉദ്യോഗസ്ഥർ വൈകിച്ചെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പിന്നീട് കേന്ദ്രീകൃത പൊതുജന പരാതി പരിഹാര പോർട്ടലായ 'സ്‌പന്ദന', 112 നമ്പറുകളിൽ വിളിച്ച് പരാതിപ്പെടുകയും ഒടുവിൽ ഒക്‌ടോബർ അഞ്ചിന് കേസെടുക്കുകയുമായിരുന്നു. അന്വേഷണം വൈകുന്നത് സംബന്ധിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനോട് ചോദിച്ചെങ്കിലും പ്രതിക്കായി തെരച്ചിൽ നടത്തിവരികയാണെന്നായിരുന്നു പൊലീസിന്‍റെ മറുപടി.

വൈ എസ് ആർ സി പി (YSRCP) പ്രാദേശിക നേതാവിനോടൊപ്പം സന്നദ്ധപ്രവർത്തനം നടത്തിയിരുന്ന ആളായതിനാലാണ് കുറ്റാരോപിതനെതിരെ നടപടി എടുക്കാൻ പൊലീസ് വൈകിക്കുന്നതെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. ആരോപണത്തിൽ, എലുരു എസ്‌പി മേരി പ്രശാന്തി വിശദീകരണം തേടി. ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥ അറിയിച്ചു.

Also Read : Rape Case Against School Teacher ലൈംഗിക പീഡനത്തിനിരയാക്കിയ 16 കാരി പ്രസവിച്ചു; അധ്യാപകനെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.