ബെംഗളൂരു: കൊവിഡ് ഭേദമായതിനെ തുടർന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല ആശുപത്രി വിട്ടു. പനി, ശ്വാസതടസം എന്നിവയെ തുടർന്നാണ് ശശികലയെ ബെംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശശികല ആശുപത്രി വിട്ടെന്നറിഞ്ഞ് അനുയായികളിൽ വലിയൊരു വിഭാഗം ആശുപത്രിക്ക് പുറത്ത് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മെഡിക്കല്‍ ബുള്ളറ്റിൻ അനുസരിച്ച് ശനിയാഴ്ചയോടെ ശശികല 10 ദിവസത്തെ ചികിത്സ പൂർത്തിയാക്കി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഡിസ്‌ചാർജ് ചെയ്തത്.