ETV Bharat / bharat

മെയ് ആറിനകം ഭൂമി ഒഴിയണം; അമർത്യ സെന്നിന് വീണ്ടും നോട്ടിസ് അയച്ച് വിശ്വഭാരതി സർവകലാശാല

ശാന്തിനികേതനിലെ അമർത്യ സെന്നിന്‍റെ 'പ്രതിചി' എന്ന വീട് ഇരിക്കുന്ന സ്ഥലത്ത് തങ്ങളുടെ 13 സെന്‍റ് സ്ഥലം അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നെന്നാണ് വിശ്വഭാരതി സർവകലാശാലയുടെ ആരോപണം.

അമർത്യ സെൻ  വിശ്വഭാരതി സർവകലാശാല  Amartya Sen  Visva Bharati  Visva Bharati Amartya Sen issue  Amartya Sen land issue  അമർത്യ സെന്നിന് നോട്ടീസ് അയച്ച് വിശ്വഭാരതി
അമർത്യ സെൻ
author img

By

Published : Apr 20, 2023, 1:58 PM IST

ശാന്തിനികേതൻ (പശ്ചിമ ബംഗാൾ): നൊബേൽ ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്ഞൻ അമർത്യ സെന്നും വിശ്വഭാരതി സർവകലാശാലയും തമ്മിലുള്ള ഭൂമി തർക്കം കൂടുതൽ വഷളാകുന്നു. മെയ് ആറിനകം സെൻ ഭൂമി ഒഴിഞ്ഞില്ലെങ്കിൽ 1971ലെ കേന്ദ്ര ഭൂനിയമ പ്രകാരം ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ ഒഴിപ്പിക്കേണ്ടി വരുമെന്ന് അറിയിച്ചുകൊണ്ട് വിശ്വഭാരതി സർവകലാശാല അദ്ദേഹത്തിന് വീണ്ടും നോട്ടിസ് അയച്ചു.

കൈവശമുള്ള ഭൂമിയുടെ മുഴുവൻ ഭാഗത്തിന്‍റെയും അംഗീകൃത ഉടമ തങ്ങളാണെന്ന് വ്യക്‌തമാക്കുന്ന രേഖകൾ സെൻ കുടുംബം സംസ്ഥാന സർക്കാരിന് സമർപ്പിച്ച് നാല് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന് വിശ്വഭാരതി സർവകലാശാല നോട്ടിസ് അയച്ചത്. പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ അമർത്യ സെന്നിന്‍റെ 'പ്രതിചി' എന്ന വീടിരിക്കുന്ന സ്ഥലത്ത് വിശ്വഭാരതി സർവകലാശാലയുടെ 13 സെന്‍റ് സ്ഥലം അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നു എന്നാണ് ആരോപണം.

എന്നാൽ അമർത്യ സെൻ ഇപ്പോൾ വിദേശത്താണ്. അദ്ദേഹത്തിന്‍റെ അഭാവത്തിൽ ശാന്തിനികേതനിലെ 'പ്രതിചി' വീട് ഒഴിയാനാകില്ല. ഇതുമായി ബന്ധപ്പെട്ട കേസ് ബോൾപൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. കേസ് തീർപ്പാക്കുന്നതുവരെ 'പ്രതിചി' വീടിന്‍റെ പരിസരത്ത് ക്രമസമാധാനം നിലനിർത്താൻ ശാന്തിനികേതൻ പൊലീസിനോട് മജിസ്‌ട്രേറ്റ് നിർദേശിച്ചിട്ടുണ്ട്.

പിതാവ് പാട്ടത്തിനെടുത്ത ഭൂമി: വിശ്വഭാരതി സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്ഥലം അമർത്യ സെൻ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് സർവകലാശാല അധികൃതർ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ജനുവരി 24നാണ് കൈവശപ്പെടുത്തിയ ഭൂമി തിരികെ നൽകണമെന്നാവശ്യപ്പെട്ട് വിശ്വഭാരതി സർവകലാശാല അധികൃതർ സെന്നിന് കത്തയച്ചത്. പിന്നീട് രണ്ട് കത്തുകൾ കൂടി അയച്ചിരുന്നു.

1943ൽ അമർത്യ സെന്നിന്‍റെ പിതാവ് അശുതോഷ് സെൻ വിശ്വഭാരതിയിൽ നിന്ന് ഭൂമി പാട്ടത്തിനെടുത്തതായാണ് സർവകലാശാലയുടെ ആരോപണം. അദ്ദേഹത്തിന്‍റെ മരണശേഷം അപേക്ഷയുടെ അടിസ്ഥാനത്തിൽ 2006 നവംബർ ഒമ്പതിന് അമർത്യ സെൻ ഈ ഭൂമി പാട്ടത്തിനെടുത്തു. 1.25 ഏക്കറാണ് അമർത്യ സെന്നിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി. എന്നാൽ തങ്ങളുടെ ഭൂമി കൂടി ചേർത്ത് 1.38 ഏക്കറിന്‍റെ ഉടമയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നതെന്നാണ് വിശ്വഭാരതിയുടെ ആരോപണം.

ഇതുവരെ അയച്ചത് മൂന്ന് നോട്ടിസ്: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ശബ്‌ദമുയർത്തുന്ന സെന്നിന് ജനുവരിയിൽ ലഭിച്ച നോട്ടിസിൽ ഏപ്രിൽ 19ന്, കൈവശപ്പെടുത്തിയ ഭൂമിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. പിന്നാലെ ഏപ്രിൽ 17ന് വിദേശത്ത് നിന്ന് വിശ്വഭാരതി അധികാരികൾക്ക് അമർത്യ സെൻ മറുപടി അയച്ചിരുന്നു. 80 വര്‍ഷമായി ഭൂമിയുടെ ഉപയോഗം അതേപടി തുടരുന്നുവെന്നും പാട്ടത്തിന്‍റെ കാലാവധി തീരുന്നത് വരെ ഭൂമിയിൽ ആർക്കും അവകാശവാദം ഉന്നയിക്കാനാകില്ല എന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം. ലോക്കൽ മജിസ്‌ട്രേറ്റിന്‍റെ തീരുമാനവും കത്തിൽ പരാമർശിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി അമർത്യ സെന്നിനെ പിന്തുണക്കുകയും ചെയ്‌തിരുന്നു. നേരത്തെ വിഷയത്തിൽ വിശ്വഭാരതി വൈസ് ചാൻസലർ ബിദ്യുത് ചക്രവർത്തി അമർത്യ സെന്നിനെ വ്യക്തിപരമായി അധിക്ഷേപിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ALSO READ: അധിക ഭൂമി കൈവശംവെക്കൽ; അമർത്യ സെന്നിന് വിശ്വഭാരതി സർവകലാശാല ഒഴിപ്പിക്കൽ നോട്ടീസ് നൽകി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.