ETV Bharat / bharat

കോലി വീണ്ടും ദക്ഷിണാഫ്രിക്കയിലെത്തി; നാളെ പരിശീലനം പുനരാരംഭിക്കും - ബോക്‌സിങ് ഡേ ടെസ്റ്റ്

Boxing Day Test : നേരത്തെ ദക്ഷിണാഫ്രിക്കയിൽ പരിശീലനം പുരോഗമിക്കവേ കോലി അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം വീണ്ടും ദക്ഷിണാഫ്രിക്കയിൽ തിരിച്ചെത്തിയ അദ്ദേഹം നാളെ (തിങ്കൾ) ടീമിനൊപ്പമുള്ള പരിശീലനം പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Etv Bharat Virat Kohli Rejoins Team India  Boxing Day Clash Against South Africa  കോലി വീണ്ടും ദക്ഷിണാഫ്രിക്കയിലെത്തി  Boxing Day Test  വിരാട് കോലി ദക്ഷിണാഫ്രിക്കയില്‍  ബോക്‌സിങ് ഡേ ടെസ്റ്റ്  ഇന്ത്യ ദക്ഷിണാഫ്രിക്ക
Virat Kohli Rejoins Team India Ahead of Boxing Day Clash
author img

By ETV Bharat Kerala Team

Published : Dec 24, 2023, 6:35 PM IST

ന്യൂഡെൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി പരിശീലന ക്യാമ്പിൽ തിരിച്ചെത്തി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli Rejoins Team India Ahead of Boxing Day Clash). നേരത്തെ ദക്ഷിണാഫ്രിക്കയിൽ പരിശീലനം പുരോഗമിക്കവേ കോലി അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം വീണ്ടും ദക്ഷിണാഫ്രിക്കയിൽ തിരിച്ചെത്തിയ അദ്ദേഹം നാളെ (തിങ്കൾ) ടീമിനൊപ്പമുള്ള പരിശീലനം പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.

വ്യക്തിപരമായ കാരണങ്ങളാലാണ് കോലി ഇന്ത്യയിലേക്ക് മടങ്ങിയതെന്നും, കഴിഞ്ഞ മാസം നടന്ന ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷം കോലി ഇന്ത്യയ്ക്കായി കളിക്കുന്ന ആദ്യ മത്സരമാണ് വരാനിരിക്കുന്നതെന്നും ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തി.

ഡിസംബർ 26ന് സെഞ്ചൂറിയനിലാണു ബോക്‌സിങ് ഡേ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023-25 ​​സൈക്കിളിന്‍റെ ഭാഗമാണ് രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര. നിലവിൽ ഒരു ജയവും ഒരു സമനിലയുമായി 66.67 % പോയന്‍റ് നേടി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ 30 ഇന്നിങ്സിൽ നിന്ന് 932 റൺസ് നേടിയ കോലിയുടെ സാനിധ്യം ബോക്‌സിങ് ഡേ ടെസ്റ്റ് ടീമിന്‍ ഇന്ത്യയ്‌ക്ക് നിര്‍ണായകമാണ്. ഈ വർഷം കളിച്ച ഏഴ് ടെസ്റ്റുകളിൽ നിന്ന് രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും സഹിതം 557 റൺസാണ് കോലി നേടിയത്. കഴിഞ്ഞ ഐസിസി ലോകകപ്പിൽ മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും ഉൾപ്പെടെ 765 റൺസ് നേടി പ്ലെയർ ഓഫ് ദ ടൂർണമെന്‍റ് അവാർഡും കോലി സ്വന്തമാക്കി.

Also Read: ഒറ്റ നോട്ടത്തിലല്ല, രണ്ട് നോട്ടത്തിലും കോലി തന്നെ; വിരാട് കോലിയുടെ പിറന്നാൾ ആഘോഷമാക്കി 'ബിഹാറിലെ കോലി'

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരങ്ങളിലും കോലിക്ക് മികച്ച ട്രാക് റെക്കോഡാണുള്ളത്. കോലിയുടെ 29 ടെസ്റ്റ് സെഞ്ചുറികളിൽ രണ്ടെണ്ണം പ്രോട്ടീസിനെതിരെ നേടിയതാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏഴ് ടെസ്റ്റുകളിൽ നിന്ന് രണ്ട് സെഞ്ചുറികളും മൂന്ന് അർധ സെഞ്ചുറികളും ഉൾപ്പെടെ 719 റൺസാണ് വിരാട് നേടിയത്.

ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎസ് ഭരത്, കെ എൽ രാഹുൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വിസി), പ്രസിദ്ധ് കൃഷ്‌ണ (India Test squad for South Africa test).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.