ETV Bharat / bharat

Adipurush: തിയേറ്ററില്‍ ആദിപുരുഷ് ആദ്യ ഷോ കാണുന്ന കുരങ്ങന്‍; സിനിമയ്‌ക്ക് ഹനുമാന്‍ജിയുടെ അനുഗ്രഹമെന്ന് ആരാധകര്‍, വീഡിയോ വൈറല്‍ - ആദിപുരുഷ്

ആദിപുരുഷ് സ്‌ക്രീനിങിനിടെ തിയേറ്ററുകളില്‍ ഒരു കുരങ്ങന്‍ പ്രത്യക്ഷപ്പെട്ടു. ചിത്രം കാണാന്‍ ഭഗവാന്‍ ഹനുമാന്‍ തിയേറ്ററുകളില്‍ എത്തിയതാണെന്നാണും ആദിപുരുഷിനെ ഭഗവാന്‍ അനുഗ്രഹിച്ചുവെന്നും ആരാധകര്‍ പറയുന്നു..

monkey seen in theatre showing adipurush  monkey in thetare  monkey watches adipurush in theatre  prabhas adipurush  prabhas fans reaction on adipurush  lord hanuman in adipurush  prabahs lates news  adipurush latest news  hanuman ji during adipurush screening  തിയേറ്ററുകള്‍ ആദിപുരുഷ് ആദ്യ ഷോ കാണുന്ന കുരങ്ങന്‍  ആദിപുരുഷ് ആദ്യ ഷോ കാണുന്ന കുരങ്ങന്‍  ആദിപുരുഷിന് ഹനുമാന്‍ജിയുടെ അനുഗ്രഹമെന്ന് ആരാധകര്‍  വീഡിയോ വൈറല്‍  Hanuman ji showering his blessings on Adipurush  Adipurush  Hanuman  സ്‌ക്രീനിംഗിനിടെ തിയേറ്ററുകളില്‍ ഒരു കുരങ്ങന്‍  ഭഗവാന്‍ ഹനുമാന്‍ തിയേറ്ററുകളില്‍  ആദിപുരുഷിനെ ഭഗവാന്‍ അനുഗ്രഹിച്ചു  പ്രഭാസും കൃതി സനോണും സെയ്‌ഫ് അലി ഖാനും  പ്രഭാസ്  കൃതി സനോണ്‍  സെയ്‌ഫ് അലി ഖാന്‍  ആദിപുരുഷ്  ചിത്രം കാണാന്‍ ഭഗവാന്‍ ഹനുമാന്‍ തിയേറ്ററുകളില്‍
തിയേറ്ററുകള്‍ ആദിപുരുഷ് ആദ്യ ഷോ കാണുന്ന കുരങ്ങന്‍
author img

By

Published : Jun 16, 2023, 2:18 PM IST

ഹൈദരാബാദ് : ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രഭാസും കൃതി സനോണും സെയ്‌ഫ് അലി ഖാനും കേന്ദ്രകഥാപാത്രങ്ങളായി വേഷമിട്ട 'ആദിപുരുഷ്' പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ആദ്യ ടീസർ മുതൽ വിവാദങ്ങളിൽ അകപ്പെട്ട ഓം റൗട്ടിന്‍റെ 'ആദിപുരുഷി'ന് മികച്ച അഡ്വാൻസ് ബുക്കിങാണ് ലഭിച്ചത്.

പ്രദര്‍ശന ദിനത്തില്‍ സിനിമയുടെ ബോക്‌സോഫിസ് ഫലങ്ങളെ കുറിച്ചുള്ള പ്രവചനങ്ങളും ആരംഭിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ ആളുകൾ ഒത്തുകൂടുന്നതിന്‍റെ ആദ്യ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ 'ആദിപുരുഷ്' സ്‌ക്രീനിങിനിടെയുള്ള കൗതുകമായൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

  • Hanuman Ji watching 🥹🤲🏻❤️

    absolutely correct!! Lord Hanuman resides at each and every corner of the universe where SHRI RAM KATHA is told!!
    Jai shree ram 🙏 #Adipurush #Prabhas pic.twitter.com/o9H9QfeNZY

    — 𝘾𝙝𝙖𝙧𝙪 (@Charanyaa007) June 16, 2023 " class="align-text-top noRightClick twitterSection" data=" ">

തിയേറ്ററില്‍ 'ആദിപുരുഷ്' കാണാന്‍ ഒരു കുരങ്ങനും എത്തിയിരിക്കുകയാണ്. ഇതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തിയേറ്ററിന് മുകളില്‍ ജനല്‍ പോലെയുള്ള ഒരു ചെറിയ ഓപ്പണിങില്‍ ഇരുന്ന് കുരങ്ങന്‍ പുറത്തേയ്‌ക്ക് തലയിട്ട് ബിഗ് സ്‌ക്രീനിലേക്ക് നോക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക.

കുരങ്ങനെ കണ്ടതോടെ പ്രേക്ഷകരില്‍ ചിലര്‍ 'ആദിപുരുഷി'ലെ ജയ്‌ ശ്രീറാം ഗാനം ആലപിക്കാന്‍ തുടങ്ങി. 'ആദിപുരുഷ്' പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് കുരങ്ങന്‍ എത്തിയത്, പ്രേക്ഷകരില്‍ ഭഗവാന്‍ ഹനുമാനെ ഓര്‍മിപ്പിച്ചു.

റിലീസിന് മുന്നോടിയായി തന്നെ സംവിധായകന്‍ ഓം റൗട്ട് തിയേറ്റർ ഉടമകളോട് ഹനുമാന്‍റെ പേരിൽ സീറ്റ് റിസർവ് ചെയ്യണമെന്ന് അഭ്യർഥിച്ചിരുന്നു. ഹനുമാനോടുള്ള ആദരസൂചകമായി, ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടണമെന്ന് ഓം റൗട്ട് അഭ്യര്‍ഥിച്ചു.

തിയേറ്ററുകളില്‍ ഹനുമാനായി സീറ്റ് റിസര്‍വ് ചെയ്യുന്നതോടെ 'ആദിപുരുഷ്' സിനിമയുടെ പ്രദർശന വേളയിൽ ഹനുമാന്‍റെ ആത്മീയ സാന്നിധ്യത്തിന്‍റെ ആദരവും അംഗീകാരവും പ്രതീകപ്പെടുത്തുമെന്നും സംവിധായകന്‍ പറഞ്ഞു. റിലീസുമായി ബന്ധപ്പെട്ട് തിരുപ്പതിയിൽ നടന്ന പ്രൗഢ ഗംഭീരമായ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംവിധായകന്‍റെ അഭ്യർഥന മാനിച്ച്, തിയേറ്റർ ഉടമകൾ ഹനുമാനോടുള്ള ബഹുമാനാർഥം ഒരു ഇരിപ്പിടം മാറ്റിവയ്ക്കാൻ തീരുമാനിച്ചു. ഇന്ത്യൻ ഇതിഹാസമായ രാമായണത്തിന്‍റെ ബിഗ് സ്‌ക്രീന്‍ അഡാപ്‌റ്റേഷനാണ് പ്രഭാസ് കൃതി സനോണ്‍ ചിത്രം 'ആദിപുരുഷ്'.

കൃതി സനോൻ ജാനകിയായി അഭിനയിക്കുമ്പോൾ, പ്രഭാസ് രാഘവായി വേഷമിടുന്നു. എന്നാല്‍ സെയ്‌ഫ് അലി ഖാന്‍ പ്രതിനായക വേഷത്തിലാണ് എത്തുന്നത്. സെയ്‌ഫ്‌ അലി ഖാന്‍ രാവണനെയും സണ്ണി സിങ് ലക്ഷ്‌മണനെയും അവതരിപ്പിക്കും. 500 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രത്തിന്‍റെ നിര്‍മാണം ഭൂഷൺ കുമാറിന്‍റെ ടി സീരീസും റെട്രോഫിൽസും ചേർന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

പ്രദര്‍ശന ദിനത്തില്‍ വേള്‍ഡ് വൈഡായി ചിത്രം 10,000 സ്‌ക്രീനുകളിലാണ് റിലീസിനെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ 7,000 സ്‌ക്രീനുകളിലും വിദേശത്ത് 3,000 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

'ആദിപുരുഷ്' പ്രഖ്യാപനം മുതല്‍ പ്രഭാസ് കൃതി സനോണ്‍ പ്രണയ ഗോസിപ്പുകളും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകും എന്നുമായിരുന്നു പ്രചരണം. കഴിഞ്ഞ ഒക്‌ടോബറിലാണ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയത്. ടീസര്‍ ലോഞ്ചിനിടെ കൃതിയും പ്രഭാസും തമ്മില്‍ സ്‌ക്രീനിന് പുറത്ത് ഒരു മികച്ച കെമിസ്‌ട്രി പങ്കിടുന്നതായി ആരാധകര്‍ക്ക് തോന്നി.

പ്രഭാസിന്‍റെയും കൃതിയുടെയും ടീസര്‍ ലോഞ്ചില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ ഇരുവരും ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ തങ്ങളുടെ പ്രണയ വാര്‍ത്തകളോട് കൃതിയും പ്രഭാസും ഇനിയും പ്രതികരിച്ചിട്ടില്ല.

Also Read: Adipurush: ആദിപുരുഷ് റിലീസ് 10,000 സ്‌ക്രീനുകളില്‍; ആദ്യ വാരാന്ത്യത്തില്‍ ലക്ഷ്യം 200 കോടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.