ETV Bharat / bharat

'അന്തേവാസികളായ രണ്ട് സ്‌ത്രീകള്‍ പീഡനത്തിനിരയായി'; വില്ലുപുരം ആശ്രമക്കേസില്‍ സ്ഥിരീകരണവുമായി വനിത കമ്മിഷന്‍

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്തേവാസികളായ സ്‌ത്രീകളെ നേരിട്ട് സന്ദര്‍ശിച്ച ശേഷമാണ് ദേശീയ വനിത കമ്മിഷന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്

National Commission for Women  Villupuram Ashram rape confirmed
വനിത കമ്മിഷന്‍
author img

By

Published : Feb 19, 2023, 5:54 PM IST

ചെന്നൈ : തമിഴ്‌നാട്ടിലെ വില്ലുപുരം ആശ്രമത്തിലെ അന്തേവാസികളായ സ്‌ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരകളായതായി ദേശീയ വനിത കമ്മിഷൻ. ഈ ആശ്രമത്തിൽ കഴിയുന്ന ഭിന്നശേഷിയും മാനസിക വെല്ലുവിളിയും നേരിടുന്ന രണ്ട് സ്‌ത്രീകളാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. വനിത കമ്മിഷൻ അംഗങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് ഇരകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയത്.

അന്തേവാസിയായ ജവഹറുല്ലയെ കാണാതായ സംഭവത്തില്‍ ബന്ധുക്കൾ ദിവസങ്ങള്‍ക്ക് മുന്‍പ് മദ്രാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ജവഹറിനെ കാണാന്‍ കുടുംബം ആശ്രമത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാതായെന്ന് വിവരം ലഭിച്ചു. ഇതോടെയാണ് കുടുംബം ഈ ഹര്‍ജി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആശ്രമം അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായി. കുരങ്ങുകളെ ഉപയോഗിച്ച് അന്തേവാസികളെ ഉപദ്രവിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. ആശ്രമത്തിൽ താമസിച്ചിരുന്ന 15ലധികം പേരെ കാണാതായെന്നും പൊലീസ് സ്ഥിരീകരിച്ചു.

ആശ്രമം അടച്ചുപൂട്ടാന്‍ കലകട്‌റുടെ ഉത്തരവ്: സർക്കാർ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ആശ്രമത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചികിത്സ വേണ്ടവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ആശ്രമത്തിൽ സ്‌ത്രീകളായ അന്തേവാസികളെ ലൈംഗികമായ പീഡനത്തിന് ഇരയാക്കിയ സംഭവം തമിഴ്‌നാട്ടില്‍ കോളിളക്കം സൃഷ്‌ടിച്ചു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ആശ്രമം സീൽ ചെയ്യാൻ ജില്ല കലക്‌ടര്‍ ഉത്തരവിട്ടു. കൂടാതെ കേസ് ഗൗരവമായി അന്വേഷിക്കാൻ തമിഴ്‌നാട് ഡിജിപി ശൈലേന്ദ്രബാബു ഇന്നലെ (ഫെബ്രുവരി 18) സിബിസിഐഡിക്ക് നിർദേശം നൽകി.

ദേശീയ വനിത കമ്മിഷൻ ചീഫ് കോഓർഡിനേറ്റർ കഞ്ജൻ ഖട്ടാറിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് വില്ലുപുരം ആശുപത്രി സന്ദര്‍ശിച്ചത്. ചികിത്സയിൽ കഴിയുന്ന 16 സ്‌ത്രീകളെ കമ്മിഷന്‍ അംഗങ്ങള്‍ ഡോക്‌ടർമാർക്കൊപ്പം സന്ദർശിച്ചാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റ് അന്തേവാസികളെ കുരങ്ങുകളെ ഉപയോഗിച്ച് ഉപദ്രവിച്ചതായും ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് ദേശീയ വനിത കമ്മിഷന് കൈമാറുമെന്നും കഞ്ജൻ ഖട്ടാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉടമകളായ ദമ്പതികളടക്കം പിടിയില്‍: ആശ്രമത്തിലെ അന്തേവാസികള്‍ക്ക് നേരെ ക്രൂരപീഡനം നടത്തിയ സംഭവത്തില്‍ അഭയകേന്ദ്രത്തിന്‍റെ ഉടമകളായ ദമ്പതികളടക്കം എട്ടുപേര്‍ ഫെബ്രുവരി 16ന് അറസ്റ്റിലായിരുന്നു. വില്ലുപുരത്തെ അന്‍പ് ജ്യോതി ആശ്രമത്തിനെതിരെയാണ് പരാതി. ഫെബ്രുവരി 18 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ജില്ല കലക്‌ടര്‍ പളനിയുടെ നേതൃത്വത്തില്‍ കേസില്‍ വിചാരണ നടന്നു. ചൈൽഡ് പ്രൊട്ടക്ഷൻ ഡയറക്‌ടര്‍ അമർ കുശ്വാഹ, ജില്ല പൊലീസ് സൂപ്രണ്ട് ശ്രീനാഥ, വില്ലുപുരം ആർടിഒ (ജനറൽ) തവിശ്വനാഥൻ, ജില്ല വികലാംഗക്ഷേമ ഓഫിസർ തങ്കവേലു, ജില്ല ശിശുസംരക്ഷണ ഓഫിസർ ഭാർഗവി, അഭിഭാഷക മീനാകുമാരി തുടങ്ങിയവര്‍ വിചാരണയില്‍ സന്നിഹിതരായിരുന്നു.

2005 മുതല്‍ ഈ അഭയകേന്ദ്രം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചതെന്ന വിവരവും പുറത്തുവന്നു. ഇതോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും പ്രതിക്കൂട്ടിലായി. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് എത്തിയപ്പോള്‍ 142 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.