ദംക : യുവാവിനെയും സുഹൃത്തായ സ്ത്രീയെയും ഗ്രാമത്തിലൂടെ നഗ്നരാക്കി നടത്തിച്ച് ക്രൂരത. സംഭവത്തില്‍ 50ലേറെ പേര്‍ക്കെതിരെ ജാര്‍ഖണ്ഡ് പൊലീസ് കേസെടുത്തു. മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം.
സ്ത്രീയെ കാണാന്‍ യുവാവ് ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു സംഭവം. സ്‌ത്രീ മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതാണ്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇയാള്‍ ജയിലിലാണ്.
ഇക്കാലയളവില്‍ സ്‌ത്രീ നഗരത്തിൽ ജോലിക്ക് പോകാൻ തുടങ്ങി. അവിടെവച്ചാണ് യുവാവിനെ പരിചയപ്പെടുന്നത്. സ്‌ത്രീയെ കാണാൻ ഇയാള്‍ തിങ്കളാഴ്ച വീട്ടിലെത്തിയപ്പോൾ ഗ്രാമവാസികൾ പിടികൂടുകയായിരുന്നു. തുടർന്ന് ബലമായി ഇരുവരുടെയും വസ്‌ത്രങ്ങൾ അഴിച്ച് നഗ്നരാക്കി നടത്തിച്ചു.
ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്‌പി ആംബർ ലക്ര പറഞ്ഞു.