മഹാരാഷ്‌ട്ര : വേനല്‍ കടുത്തതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തില്‍ വലയുകയാണ് നാസിക്കിലെ ഗ്രാമങ്ങള്‍. കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവര്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഇതിനായി ഏകദേശം മൂന്ന് കിലോമീറ്ററെങ്കിലും നടക്കേണ്ടി വരുന്നു.
also read:കുടിവെള്ളത്തിനായി 2 കിലോമീറ്റര്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് താണ്ടണം, ജീവന്‍ പണയംവച്ച് കിണറ്റിലിറങ്ങണം
അമിത ചൂട് കാരണം കിണറുകളിലെ ജലനിരപ്പും താഴ്‌ന്നിട്ടുണ്ട്. കിണറ്റിലിറങ്ങി ചെളിവെള്ളം ശേഖരിച്ച് അരിച്ചെടുത്താണ് കുടിക്കാനായി ഇവര്‍ ഉപയോഗിക്കുന്നത്.