ETV Bharat / bharat

വിജയകാന്തിന്‍റെ സംസ്‌കാരം ഇന്ന് വൈകിട്ട് ; ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇടതടവില്ലാതെ ആയിരങ്ങള്‍

Vijayakanth's funeral today : പ്രിയതാരവും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെ അവസാനമായി ഒരു നോക്കുകാണാന്‍ ജീവിതത്തിന്‍റെ നാനാതുറകളില്‍ നിന്നുമുള്ള ആയിരങ്ങള്‍ ഒഴുകിയെത്തുന്നു

Etv Bharat
Vijayakanth funeral today
author img

By ETV Bharat Kerala Team

Published : Dec 29, 2023, 9:57 AM IST

ചെന്നൈ : കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്തിന്‍റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലരയ്ക്ക് കോയമ്പേടുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാവിലെ ആറിന് ഐലന്‍ഡ് ഗ്രൗണ്ടിലുള്ള അണ്ണാശാലയിലെത്തിച്ച ഭൗതിക ശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവരാണ് ഇടതടവില്ലാതെ എത്തുന്നത്.

ഉച്ചയ്ക്ക് ഒരു മണിവരെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. അതിനുശേഷം വിലാപയാത്രയായി പാര്‍ട്ടി ആസ്ഥാനത്ത് എത്തിക്കും. ഈസമയത്ത് നഗരത്തില്‍ ഗതാഗത തടസത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്നലെ രാവിലെയാണ് 71കാരനായ വിജയകാന്ത് അന്തരിച്ചത്.

ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം(ഡിഎംഡികെ) സ്ഥാപക നേതാവായ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിജയ്, രജനീകാന്ത് തുടങ്ങി തമിഴകത്തെ നിരവധി താരങ്ങള്‍ വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഡിഎംകെ സംഘടന സെക്രട്ടറി ആര്‍ എസ് ഭാരതിയും തമിഴ്‌നാട് മന്ത്രി റാണിപേട്ട് ആര്‍ ഗാന്ധിയും വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഡിഎംഡികെ ആസ്ഥാനത്തെത്തി ആദരവ് അര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പന്ത്രണ്ടരയോടെ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നവംബര്‍ മുതല്‍ വിജയകാന്ത് ആശുപത്രിയിലായിരുന്നു. തൊണ്ട വേദനയും ചുമയും ബാധിച്ച അദ്ദേഹം പതിനാല് ദിവസത്തോളം ചെന്നൈ പോരൂരിലെ ആശുപത്രിയില്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. രാഷ്ട്രീയ രംഗത്ത് എത്തും മുമ്പ് 154 ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു.

ദക്ഷിണേന്ത്യന്‍ താരസംഘടനയായ നടികര്‍ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ചലച്ചിത്രരംഗത്ത് പല നിര്‍ണായക മാറ്റങ്ങളും അദ്ദേഹം കൊണ്ടുവന്നിരുന്നു. വിരുദാചലം, റിഷി വാണ്ട്യം മണ്ഡലങ്ങളെ രണ്ട് തവണ നിയമസഭയില്‍ പ്രതിനിധീകരിച്ചു.

മധുര സ്വദേശി വിജയരാജ് അഴഗർസാമിയാണ് സിനിമയിലെത്തിയപ്പോൾ വിജയകാന്ത് ആയത്. ആദ്യസിനിമ ‘ഇനിക്കും ഇളമൈ’യിൽ (1979) വില്ലനായിരുന്നു. ‘സട്ടം ഒരു ഇരുട്ടറൈ’ (1981) വഴിത്തിരിവായി. 1984 ആയതോടെ രജനീകാന്തും കമൽഹാസനും കഴിഞ്ഞാൽ തമിഴിലെ ഏറ്റവും വലിയ താരമായി. നൂറാം ചിത്രം ‘ക്യാപ്‌റ്റൻ പ്രഭാകരന്‍റെ’ (1991) വിജയത്തോടെ ‘കറുപ്പ് എംജിആർ’നു പുറമെ ‘ക്യാപ്റ്റൻ’ എന്ന വിശേഷണം കൂടി ലഭിച്ചു. ദരിദ്രർക്കായി ആശുപത്രി അടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും സ്ക്രീനിലെ നന്മ നിറഞ്ഞ വേഷങ്ങളും ഒരുമിച്ചപ്പോൾ ആരാധകർക്ക് അദ്ദേഹം ‘പുരട്‌ചി കലൈഞ്ജറും’ (വിപ്ലവ കലാകാരൻ) ആയി. വിരുദഗിരി (2010) ആണ് നായകനായി അഭിനയിച്ച അവസാന ചിത്രം.

2005 ൽ ഡിഎംഡികെ രൂപീകരിച്ച് പിറ്റേവർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ 8% വോട്ട് നേടി. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്‌ക്കൊപ്പം സഖ്യത്തിൽ മത്സരിച്ച ‍ഡിഎം‍ഡികെയ്ക്ക് 29 സീറ്റുകള്‍ ലഭിച്ചു. അണ്ണാ ഡിഎംകെയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ജയലളിത മുഖ്യമന്ത്രിയായി. ഇതോടെ സർക്കാരിൽ ചേരാതിരുന്ന വിജയകാന്ത് പ്രതിപക്ഷ നേതാവുമായി.

Also Read: നടന്‍ വിജയകാന്ത് അന്തരിച്ചു

എന്നാൽ, പിന്നീട് അദ്ദേഹത്തിനും പാർട്ടിക്കും തളർച്ചയുടെ കാലമായിരുന്നു. വിജയകാന്തിന്‍റെ അനാരോഗ്യം മൂലം ഭാര്യ പ്രേമലത കഴിഞ്ഞ 14ന് പാർട്ടി ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റിരുന്നു. ഈ അവസാന പൊതുപരിപാടിയിൽ വിജയകാന്ത് ചക്രക്കസേരയിലാണെത്തിയത്. മക്കൾ : നടൻ ഷൺമുഖ പാണ്ഡ്യൻ, വിജയ പ്രഭാകരൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.