ETV Bharat / bharat

Tamannaah Bhatia| വിജയ്‌ വര്‍മയുമായുള്ള തമന്നയുടെ പ്രണയം; പ്രതികരിച്ച് ആരാധകര്‍ - പ്രതികരിച്ച് വിജയ് വര്‍മ

തമന്ന ഭാട്ടിയയുടെയും വിജയ്‌ വര്‍മയുടെയും ഏറ്റവും പുതിയ പ്രോജക്‌ടാണ് ലസ്‌റ്റ്‌ സ്‌റ്റോറീസ് 2. അടുത്തിടെ ലസ്‌റ്റ് സ്‌റ്റോറീസ് 2ല്‍ നിന്നുള്ള ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ നെറ്റ്‌ഫ്ലിക്‌സ് പുറത്തുവിട്ടിരുന്നു.

vijay varma  Tamannaah Bhatia and Vijay Varma  Lust Stories 2 release date  vijay varma about tamannaah  tamannaah fans about vijay varma  Vijay Varma reacts  Tamannaah Bhatia fans disapprove  Tamannaah Bhatia  തമന്നയുടെ പ്രണയത്തെ ആരാധകര്‍ അംഗീകരിച്ചില്ല  തമന്ന  പ്രതികരിച്ച് വിജയ് വര്‍മ  വിജയ് വര്‍മ
വിജയ്‌ വര്‍മയുമായുള്ള തമന്നയുടെ പ്രണയം; പ്രതികരിച്ച് ആരാധകര്‍
author img

By

Published : Jun 20, 2023, 6:25 AM IST

വെള്ളിത്തിരയിലെ പ്രണയ ജോഡികളാണ് തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ഭാട്ടിയയും Tamannaah Bhatia ബോളിവുഡ് താരം വിജയ് വർമയും Vijay Varma. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്നത് നെറ്റ്‌ഫ്ലിക്‌സ് ആന്തോളജി ചിത്രമായ 'ലസ്‌റ്റ് സ്‌റ്റോറീസ് 2' Lust Stories 2 വിലൂടെയാണ്. തമന്നയും വിജയ്‌ വര്‍മയും തങ്ങളുടെ ബന്ധം പരസ്യമായി വെളിപ്പെടുത്തിയപ്പോള്‍, ഇരുതാരങ്ങളുടെയും ആരാധകര്‍ ശക്തമായി പ്രതികരിച്ചിരുന്നു. ചില ആരാധകര്‍ തമന്ന-വിജയ് വര്‍മ പ്രണയത്തിൽ സന്തോഷം രേഖപ്പെടുത്തിയപ്പോള്‍, ചിലര്‍ അതൃപ്‌തി പ്രകടിപ്പിച്ച് രംഗത്തെത്തി.

അടുത്തിടെ ഒരു ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെ നെറ്റ്ഫ്ലിക്‌സ്, 'ലസ്‌റ്റ് സ്‌റ്റോറീസ് 2'ല്‍ നിന്നുള്ള ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ ഒരു പരമ്പര പുറത്തുവിട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ചു. ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും നെറ്റ്‌ഫ്ലിക്‌സ് പങ്കുവച്ചിരുന്നു. 'ലസ്‌റ്റ് സ്‌റ്റോറീസ് 2 ജൂണ്‍ 29ന് നെറ്റ്‌ഫ്ലിക്‌സില്‍ മാത്രം!' -ഇപ്രകാരമാണ് നെറ്റ്‌ഫ്ലിക്‌സ് കുറിച്ചത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്ത് വന്നതിന് പിന്നാലെ വിജയ്‌ വര്‍മയുമായുള്ള തമന്നയുടെ ഡേറ്റിംഗിനെ ചോദ്യം ചെയ്‌ത് നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു. വിജയ്‌ വര്‍മയെ തിരഞ്ഞെടുത്തതില്‍ രോഷം പ്രകടിപ്പിച്ച് കൊണ്ടാണ് തമന്നയുടെ ആരാധകര്‍ രംഗത്തെത്തിയത്.

'നിരവധി അഭിനേതാക്കൾ ഉണ്ട്, എന്നാൽ വിജയ്‌ വര്‍മയില്‍ തമന്ന എന്താണ് കണ്ടത്.' -ഒരു ആരാധകന്‍ കുറിച്ചു. 'തമന്നയുടെ മുന്നില്‍ വിജയ്‌ വര്‍മ ഒരു ശരാശരിയായി കാണപ്പെടുന്നു, നടിയുടെ ചോയിസ് വളരെ മോശമാണ്' -മറ്റൊരാള്‍ കുറിച്ചു.

അതേസമയം ഒരു കൂട്ടം ആരാധകര്‍ വിജയ്‌ വര്‍മയെ പിന്തുണച്ചും രംഗത്തെത്തി. 'ഒരുപാട് ആളുകൾ അദ്ദേഹത്തെ വെറുക്കുന്നത് അദ്ദേഹത്തിന്‍റെ രൂപം കൊണ്ട് മാത്രം.. അത് സിനിമകളിലെ നെഗറ്റീവ് റോളുകൾ കാരണമാകാം, പക്ഷേ സത്യത്തില്‍ നിങ്ങൾ ആ വ്യക്തിയെ സ്നേഹിക്കുന്നു എന്നതാണ്. ഒരു നടൻ എന്ന നിലയിൽ അദ്ദേഹം മികച്ച ജോലി ചെയ്യുന്നു. ഇന്ത്യയുടെ പ്രശ്‌നം എന്തെന്നാല്‍, നായകന് സുന്ദരമായ ഒരു മുഖം വേണം എന്നതാണ്. അവർക്ക് അഭിനയിക്കാൻ കഴിയുമോ ഇല്ലയോ എന്നത് പ്രശ്‌നമല്ല, നിങ്ങൾ ഒരു താരത്തിന്‍റെ മകനാണെങ്കിൽ നിങ്ങൾക്ക് സ്വാഗതം.

വിജയ്, ഇർഫാൻ, സുശാന്ത്, സുധീർ ബാബു എന്നിവരെപ്പോലെ സിനിമയില്‍ ഉയര്‍ന്ന് വന്നവരുടെ ബുദ്ധിമുട്ടുകള്‍ ആളുകള്‍ കാണുന്നില്ല. ഒരു കാരണവുമില്ലാതെ അവരെ വെറുക്കുന്നതിന് പകരം അവരുടെ പ്രവർത്തനത്തെ അഭിനന്ദിക്കാനും ഒരു താരമാകാൻ അർഹരായ യഥാർഥ നായകന്മാരെ പിന്തുണയ്ക്കാനും തുടങ്ങുക!' -വിജയ്‌ വര്‍മയുടെ ഒരു ആരാധകന്‍ കുറിച്ചു.

അടുത്തിടെ തമന്ന തന്‍റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. തന്‍റെ വെബ് സീരീസ് 'ജീ കർദ'യുടെ Jee Karda പ്രമോഷന്‍ പരിപാടിക്കിടെയാണ് തമന്ന തന്‍റെ വിവാഹത്തെ കുറിച്ചുള്ള കാഴ്‌ചപ്പാട് വ്യക്തമാക്കിയത്. വളരെ ഉത്തരവാദിത്തം ഉള്ള ഒന്നാണ് കല്യാണമെന്നാണ് തമന്നയുടെ അഭിപ്രായം.

'നിങ്ങൾക്ക് വിവാഹം കഴിക്കാൻ തോന്നുമ്പോള്‍ അത് ചെയ്യുക. കല്യാണം ഒരു വലിയ ഉത്തരവാദിത്തമാണ്. ഇതൊരു പാർട്ടിയല്ല. ഒരു ചെടിയേയോ നായയേയോ കുട്ടികളേയോ പരിപാലിക്കുന്നത് പോലെ വളരെയധികം ജോലികളുണ്ട് അതിന്. നിങ്ങള്‍ എപ്പോഴാണോ ഈ പ്രധാനപ്പെട്ട ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവുന്നത്, അപ്പോള്‍ മാത്രം അത് ചെയ്യുക. അല്ലാതെ സമയമായത് കൊണ്ടോ മറ്റുള്ളവര്‍ ചെയ്യുന്നത് കൊണ്ടോ മാത്രം നിങ്ങളും അത് പിന്തുടരാതിരിക്കുക' - ഇപ്രകാരമാണ് തമന്ന പറഞ്ഞത്.

Also Read: 'അതൊരു വലിയ ഉത്തരവാദിത്തമാണ്, പാർട്ടിയല്ല' ; വിവാഹത്തെ കുറിച്ച് തമന്ന ഭാട്ടിയ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.