ETV Bharat / bharat

Tamannaah| തമന്നയുടെ ആദ്യ ഓൺസ്‌ക്രീൻ ചുംബനത്തെ കുറിച്ച് പ്രതികരിച്ച് കാമുകന്‍ വിജയ് വർമ - പ്രതികരിച്ച് കാമുകന്‍ വിജയ് വർമ

തമന്ന ഭാട്ടിയയുടെയും വിജയ് വർമയുടെയും ഏറ്റവും പുതിയ നെറ്റ്‌ഫ്ലിക്‌സ് ആന്തോളജിയാണ് 'ലസ്‌റ്റ് സ്‌റ്റോറീസ് 2'. ഈ പ്രോജക്‌ടിനായി തന്‍റെ 17 വര്‍ഷത്തെ ചുംബന നിരോധന നയം ലംഘിച്ചതായി തമന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Tamannaah Bhatia  Vijay Varma  Tamannaah Bhatia and Vijay Varma  Tamannaah Bhatia and Vijay Varma kiss  Lust Stories 2  Tamannaah Bhatia kiss in Lust Stories 2  Vijay Varma kiss in Lust Stories 2  Tamannaah Bhatia first onscreen kiss is adorable  Vijay Varma reaction  തമന്നയുടെ ആദ്യ ഓൺസ്‌ക്രീൻ ചുംബനം മനോഹരമാണ്  പ്രതികരിച്ച് വിജയ് വർമ  വിജയ് വർമ  തമന്ന  തമന്ന ഭാട്ടിയ  ലസ്‌റ്റ് സ്‌റ്റോറീസ് 2  പ്രതികരിച്ച് കാമുകന്‍ വിജയ് വർമ  തമന്നയുടെ ആദ്യ ഓൺസ്‌ക്രീൻ ചുംബനത്തെ കുറിച്ച്
തമന്നയുടെ ആദ്യ ഓൺസ്‌ക്രീൻ ചുംബനത്തെ കുറിച്ച് പ്രതികരിച്ച് കാമുകന്‍ വിജയ് വർമ
author img

By

Published : Jun 24, 2023, 9:43 PM IST

തെന്നിന്ത്യന്‍-ബോളിവുഡ് താരം തമന്ന ഭാട്ടിയയും Tamannaah Bhatia ബോളിവുഡ് നടന്‍ വിജയ് വർമയും Vijay Varma ഒന്നിച്ചഭിനയിച്ച 'ലസ്‌റ്റ് സ്‌റ്റോറീസ് 2'ന്‍റെ Lust Stories 2 റിലീസിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. 'ലസ്‌റ്റ്‌ സ്‌റ്റോറീസ് 2'വിലൂടെ ഇതാദ്യമായാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. അടുത്തിടെയാണ് താരങ്ങള്‍ തങ്ങളുടെ പ്രണയ ബന്ധം പ്രേക്ഷകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയത്.

'ലസ്‌റ്റ്‌ സ്‌റ്റോറീസ് 2' റിലീസുമായി ബന്ധപ്പെട്ട് തമന്ന അടുത്തിടെ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയിരുന്നു. അഭിമുഖത്തില്‍ ചുംബന നയത്തെ കുറിച്ചുള്ള തമന്നയുടെ വാക്കുകള്‍ മാധ്യമ ശ്രദ്ധ നേടി. 'ലസ്‌റ്റ്‌ സ്‌റ്റോറീസ് 2'വിനായി ആദ്യമായി താന്‍ തന്‍റെ ചുംബന നിരോധന നയം (no-kiss policy) ഉപേക്ഷിച്ചു എന്നാണ് തമന്ന അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം തമന്ന വിജയ്‌ വര്‍മയോട് പറയുമ്പോള്‍, വിനയ പൂര്‍വം നന്ദി എന്ന മറുപടിയാണ് വിജയ്‌ നല്‍കിയത്.

ഹിന്ദി, തമിഴ്, തെലുഗു എന്നീ സിനിമകളില്‍ ഒരുപോലെ സജീവമായ തമന്ന രണ്ട് പതിറ്റാണ്ടിനോടടുക്കുന്ന അഭിനയ ജീവിതത്തില്‍ എല്ലായ്‌പ്പോഴും തന്‍റെ 'ചുംബന നിരോധന നയം' നിലനിർത്തിയിരുന്നു. എന്നാല്‍ 'ലസ്‌റ്റ് സ്‌റ്റോറീസ് 2'ല്‍ താരം ഈ നയം ആദ്യമായി ഉപേക്ഷിച്ചു. ഇതേ കുറിച്ച് കാമുകനും സഹതാരവുമായ വിജയ്‌ വര്‍മ പ്രതികരിച്ചിരിക്കുകയാണ്. 'ലസ്‌റ്റ് സ്‌റ്റോറീസ് 2' റിലീസുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍റെ പ്രതികരണം.

Also Read: 'അതൊരു വലിയ ഉത്തരവാദിത്തമാണ്, പാർട്ടിയല്ല' ; വിവാഹത്തെ കുറിച്ച് തമന്ന ഭാട്ടിയ

'സുജോയ് ഘോഷിന്‍റെ ഓഫിസിൽ വച്ചാണ് ഞാന്‍ തമന്നയെ കണ്ടത്. അവിടെ വച്ച് മഞ്ഞുരുകിയെന്ന് ഞാന്‍ കരുതുന്നു. സിനിമയില്‍ 17 വർഷമായി പ്രവര്‍ത്തിക്കുകയാണെന്ന് തമന്ന പറഞ്ഞു. തമന്നയുടെ കരാറില്‍ ചുംബന നിരോധന നയം ഉണ്ടായിരുന്നു. എന്നിട്ട് അവര്‍ ഇങ്ങനെ പറഞ്ഞു, 'ഇതുപോലൊന്ന് ഞാൻ മുമ്പ് ചെയ്‌തിട്ടില്ല. ഒടുവില്‍ അവര്‍ എന്നോട് പറഞ്ഞു, താന്‍ സ്‌ക്രീനിൽ ചുംബിക്കാൻ പോകുന്ന ആദ്യത്തെ നടൻ ഞാനാണെന്ന്. 'നന്ദി' എന്ന മട്ടിലായിരുന്നു ഞാന്‍.' -വിജയ് വര്‍മ പറഞ്ഞു.

അടുത്തിടെ 'ലസ്‌റ്റ് സ്‌റ്റോറീസ് 2'ന്‍റെ ട്രെയിലര്‍ റിലീസ് ചെയ്‌തിരുന്നു. ജൂൺ 28ന് നെറ്റ്‌ഫ്ലിക്‌സിലാണ് 'ലസ്‌റ്റ് സ്‌റ്റോറീസ് 2' പ്രീമിയര്‍ ചെയ്യുക. കജോൾ, നീന ഗുപ്‌ത, തിലോത്തമ ഷോം, മൃണാൽ താക്കൂർ, കുമുദ് മിശ്ര, അമൃത സുഭാഷ്, അംഗദ് ബേദി എന്നിവരും 'ലസ്‌റ്റ് സ്‌റ്റോറീസ് 2'ല്‍ അഭിനയിക്കും.

സുജോയ് ഘോഷ്, ആർ ബൽക്കി, അമിത് രവീന്ദർനാഥ് ശർമ, കൊങ്കണ സെൻ ശർമ എന്നിവർ ചേർന്നാണ് 'ലസ്‌റ്റ് സ്‌റ്റോറീസ് 2' നെറ്റ്‌ഫ്ലിക്‌സ്‌ ആന്തോളജിയുടെ സംവിധാനം. അതേസമയം, തമന്നയുടെ 'ജീ കർദ' Jee Karda ആമസോണ്‍ പ്രൈമില്‍ സ്‌ട്രീമിങ് നടത്തുകയാണ്. അരുണിമ ശർമ സംവിധാനം ചെയ്‌ത സീരീസില്‍ സുഹൈൽ നയ്യാർ, ആഷിം ഗുലാത്തി, അന്യാ സിംഗ് എന്നിവരും അണിനിരന്നു.

'ലസ്‌റ്റ് സ്‌റ്റോറീസ് 2'ന്‍റെ സെറ്റില്‍ വച്ചാണ് താനും വിജയ്‌ വര്‍മയും തമ്മില്‍ പ്രണയത്തിലായതെന്ന് തമന്ന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 'ഒപ്പം അഭിനയിച്ചത് കൊണ്ട് മാത്രം സഹതാരവുമായി അടുപ്പമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് നിരവധി സഹതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരാളുമായി പ്രണയത്തില്‍ ആവുകയോ മറ്റൊരാളോട് വികാരം തോന്നുകയോ ചെയ്യുന്നത് വ്യക്തിപരമാണ്. ഈ ബന്ധത്തിന് പ്രൊഫഷനുമായി യാതൊരു ബന്ധവും ഇല്ല'- ഇപ്രകാരമായിരുന്നു തന്‍റെ പ്രണയത്തെ കുറിച്ചുള്ള തമന്നയുടെ വാക്കുകൾ.

Also Read: Tamannaah Bhatia| വിജയ്‌ വര്‍മയുമായുള്ള തമന്നയുടെ പ്രണയം; പ്രതികരിച്ച് ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.