ETV Bharat / bharat

Vijay Deverakonda fulfills promise വാക്ക് പാലിച്ച് വിജയ്‌ ദേവരകൊണ്ട; 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സമ്മാനിച്ച് താരം - Vijay donates one crore rupees for 100 families

Vijay Deverakonda donates one lakh to 100 families : സാമന്തയ്‌ക്കൊപ്പമുള്ള തന്‍റെ ഏറ്റവും പുതിയ ചിത്രം ഖുഷിയുടെ വിജയം ആഘോഷിക്കുകയാണിപ്പോള്‍ വിജയ്‌ ദേവരകൊണ്ട. ഖുഷിയുടെ വിജയത്തിന് പിന്നാലെ 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരിക്കുകയാണ് താരം.

Vijay Deverakonda spreads kushi  Samantha Ruth Prabhu  Vijay Deverakonda fufills promise  Vijay Deverakonda  വാക്ക് പാലിച്ച് വിജയ്‌ ദേവരകൊണ്ട  വിജയ്‌ ദേവരകൊണ്ട  Vijay Deverakonda donates one lakh to 100 families  Kushi successful opening  Vijay donates one crore rupees for 100 families  Kushi successful opening
Vijay Deverakonda fufills promise
author img

By ETV Bharat Kerala Team

Published : Sep 16, 2023, 7:30 PM IST

തെലുഗു സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയും (Vijay Deverakonda) സാമന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) ഒന്നിച്ചെത്തിയ ചിത്രം 'ഖുഷി' (Kushi) സെപ്റ്റംബർ ഒന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച ഓപ്പണിങ്ങോടെ (Kushi successful opening) തിയേറ്ററുകളില്‍ എത്തിയ ചിത്രം ആഗോളതലത്തിലും ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ചിരിക്കുകയാണ്. പ്രത്യേകിച്ച് അമേരിക്കന്‍ ബോക്‌സോഫിസിൽ 'ഖുഷി' സ്വപ്‌ന തേരോട്ടം നടത്തുകയാണ്.

Vijay donates one crore rupees for 100 families: ഇപ്പോഴിതാ വിജയ് ദേവരകൊണ്ട തന്‍റെ വാക്ക് പാലിച്ചിരിക്കുകയാണ്. 'ഖുഷി'യുടെ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം (സെപ്‌റ്റംബര്‍ 15) 'സിനിമയുടെ സക്‌സസ്‌ മീറ്റില്‍ വിജയ് ദേവരകൊണ്ട 100 കുടുംബങ്ങള്‍ക്കായി ഒരു കോടി രൂപ സംഭാവ നല്‍കി. ദേവരകൊണ്ട നേരത്തെ പ്രഖ്യാപിച്ചത് പോലെ 100 കുടുംബങ്ങൾക്ക് താരം ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകി.

Vijay Deverakonda shared a video from the event: ഒരു ലക്ഷം രൂപയുടെ ചെക്ക് വിതരണം വിജയ്‌ ദേവരകൊണ്ട തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്‌തു. 'ഖുഷിയുടെ വിജയം ആഘോഷിച്ചു. എനിക്ക് ഇപ്പോൾ സന്തോഷവും സംതൃപ്‌തിയും തോന്നുന്നു. നിങ്ങളും സന്തോഷത്തിലാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഒപ്പം ഈ സമയം വരെ എനിക്ക് എത്താൻ കഴിയാത്തവരിലേക്കും. ഞാൻ ആരോഗ്യവാനാണ്, ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നു. എല്ലാ വർഷവും ഞാൻ എപ്പോഴും എന്തെങ്കിലും ചെയ്യും. ശക്തമായി മുന്നോട്ട് പോകുന്നത് തുടരും. എല്ലാം സംഭവിക്കും. എന്‍റെ ദേവര കുടുംബം, നിറഞ്ഞ സ്നേഹം, വിജയ് ദേവേരകൊണ്ട' -ഇപ്രകാരമാണ് കുറിച്ചത്.

Also Read: Vijay Deverakonda on Kushi : തന്‍റെ ചിന്തകള്‍ ആരാധകരോട് പങ്കുവച്ച് വിജയ്‌ ദേവരകൊണ്ട ; വീഡിയോ വൈറല്‍

Vijay Deverakonda opted for a casual look: ഓറഞ്ച് നിറമുള്ള ടീ ഷർട്ടില്‍ കാഷ്വൽ ലുക്കിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ, അദ്ദേഹം ചെക്കുകൾ കൈമാറുന്നതും ആരാധകരുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതും കാണാം. 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് വിജയ് നേരത്തെ തന്നെ വാഗ്‌ദാനം ചെയ്‌തിരുന്നു.

ആരാധകരോടുള്ള ആദര സൂചകമായി തന്‍റെ പ്രതിഫലത്തിൽ നിന്നും ഒരു കോടി രൂപ ഉപയോഗിക്കുമെന്നും താരം വെളിപ്പെടുത്തിയിരുന്നു. 'ഖുഷി' തിയേറ്ററുകളില്‍ വിജയമായി മാറിയതോടെ ദേവരകൊണ്ട കുടുംബസമേതം തെലങ്കാനയിലെ യാദാദ്രി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു (Vijay Deverakonda visit Yadadri Temple with his family).

സെപ്റ്റംബർ ഒന്നിന് മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് 'ഖുഷി' റിലീസിനെത്തിയത്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറിൽ ശിവ നിർവാണയാണ് (Shiva Nirvana) സിനിമയുടെ രചനയും സംവിധാനവും നിർമാണവും നിര്‍വഹിച്ചിരിക്കുന്നത്. 'മഹാനടി'ക്ക് ശേഷമുള്ള സാമന്തയുടെയും വിജയ്‌യുടെയും രണ്ടാമത്തെ പ്രോജക്‌ടാണ് 'ഖുഷി'. അതേസമയം 'മജിലി'ക്ക് ശേഷം സംവിധായകൻ ശിവ നിർവാണയ്‌ക്കൊപ്പവും സാമന്ത ഇത് രണ്ടാം തവണയാണ് ഒന്നിച്ചത്.

Also Read: Samantha visited Warner Brothers Studio വാർണർ ബ്രദേഴ്‌സ് സ്‌റ്റുഡിയോയിലെ ഫ്രണ്ട്‌സ്‌ സെറ്റില്‍ സാമന്ത; നോക്ക് നോക്ക് തമാശയുമായി ദേവരകൊണ്ട

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.