മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ആദ്യ പ്രതികരണവുമായി തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണി (Vijay Antony). സോഷ്യല്‍ മീഡിയയിലൂടെ ഹൃദയഭേദകമായ കുറിപ്പുമായാണ് വിജയ് ആന്‍റണി രംഗത്തെത്തിയിരിക്കുന്നത് (Vijay Antony Heartbreaking Statement).
തന്‍റെ മകള്‍ക്കൊപ്പം താനും മരിച്ചു പോയെന്നും, മകള്‍ മീരയോട് ഇപ്പോഴും താന്‍ സംസാരിക്കാറുണ്ടെന്നുമാണ് വിജയ് ആന്‍റണി എക്‌സിലൂടെ (ട്വിറ്റര്‍) പ്രതികരിച്ചിരിക്കുന്നത്. ജാതിയോ മതമോ ഒന്നുമില്ലാത്ത ഒരു ശാന്തമായ സ്ഥലത്തേക്ക് മകള്‍ യാത്രയായെന്നും വിജയ് ആന്‍റണി എക്‌സില്‍ കുറിച്ചു. മകളെ നഷ്‌ടപ്പെട്ട ഒരു പിതാവിന്‍റെ വേദന വ്യക്തമാക്കുന്നതാണ് വിജയ് ആന്‍റണിയുടെ പോസ്‌റ്റ് (Vijay Antony emotional note).
- — vijayantony (@vijayantony) September 21, 2023 " class="align-text-top noRightClick twitterSection" data="
— vijayantony (@vijayantony) September 21, 2023
">— vijayantony (@vijayantony) September 21, 2023
'എന്‍റെ പ്രിയപ്പെട്ടവരെ, ധൈര്യശാലിയും സ്‌നേഹം ഉള്ളവളും ആയിരുന്നു എന്‍റെ മകള്‍ മീര. ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ പ്രതികാരമോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേയ്‌ക്കാണ് അവള്‍ യാത്രയായത്. ഇപ്പോഴും അവള്‍ എന്നോട് സംസാരിക്കാറുണ്ടെന്ന് എനിക്ക് തോന്നുന്നു. അവള്‍ക്കൊപ്പം ഞാനും മരിച്ച് കഴിഞ്ഞു. ഇപ്പോള്‍ അവള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ തുടങ്ങുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരിലായിരിക്കും. എല്ലാം ആരംഭിക്കുന്നത് അവള്‍ ആയിരിക്കുമെന്നും വിശ്വസിക്കുന്നു.' -ഇപ്രകാരമായിരുന്നു വിജയ് ആന്‍റണിയുടെ കുറിപ്പ്.
സെപ്‌റ്റംബർ 19ന് പുലർച്ചെ മൂന്ന് മണിയോടെയാണ് വിജയ് ആന്‍റണിയുടെ മകളെ, കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Vijay Antony daughter found dead). വിജയ് ആന്‍റണിയുടെ ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു സംഭവം. ഉടന്‍ തന്നെ മീരയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് കൊണ്ടു പോയെങ്കിലും ഡോക്‌ടർമാരുടെ പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിച്ചു.
അതേസമയം കുറച്ച് നാളായി മീര വളരെ സമ്മർദത്തിലായിരുന്നുവെന്നും അതിനുള്ള ചികിത്സ തേടിയിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ചെന്നൈയിലെ ഒരു പ്രൈവറ്റ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു മീര. സ്‌കൂളിലെ കള്‍ച്വറല്‍ സെക്രട്ടറിയായ മിടുക്കിയായ വിദ്യാർഥിനി കൂടിയായിരുന്നു മീര.
മകള്‍ മരിച്ച സാഹചര്യത്തില്‍ മുമ്പൊരിക്കല്‍ വിജയ് ആന്‍റണി ആത്മഹത്യയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 'ജീവിതം എത്ര വേദനാജനകമാണെങ്കിലും കടുന്നു പോകേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ എന്തു തന്നെ ആയാലും ഒരിക്കലും ആത്മഹത്യ ചെയ്യരുത്. അത് നിങ്ങളുടെ കുട്ടികളെ തകര്‍ത്തുകളയും.' -ഇപ്രകാരമാണ് വിജയ് ആന്‍റണിയുടെ വാക്കുകള്‍. തന്‍റെ ഏഴാം വയസ്സില്‍ പിതാവ് ജീവനൊടുക്കിയെന്നും നടന്‍ വീഡിയോയില്‍ പറയുന്നുണ്ട്.