ETV Bharat / bharat

വിഘ്‌നേശിന്‍റെ പിറന്നാള്‍ സമ്മാനം പങ്കുവച്ച് നയന്‍താര ; വില കേട്ടാല്‍ ഞെട്ടും - നയന്‍താരയ്‌ക്ക് സമ്മാനിച്ചത് മെഴ്‌സിഡസ് മേബാക്ക്

Vignesh Shivan's gifts to Nayanthara : നയന്‍താരയ്‌ക്ക് മെഴ്‌സിഡസ് മേബാക്ക് സമ്മാനിച്ച് വിഘ്‌നേഷ് ശിവന്‍. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താരം.

Nayanthara Birthday  Nayanthara Birthday gift  Vignesh Shivan gifts to Nayanthara  Vignesh Shivan gifts Mercedes Maybach  Nayanthara shared her Birthday gift  Mercedes Maybach price  Nayanthara Birthday gift price  Annapoorani trailer  Nayanthara latest movies  വിഘ്‌നേശിന്‍റെ പിറന്നാള്‍ സമ്മാനം  നയന്‍താരയ്‌ക്ക് മെഴ്‌സിഡസ് മേബാക്ക് സമ്മാനിച്ച്  നയന്‍താരയ്‌ക്ക് സമ്മാനിച്ചത് മെഴ്‌സിഡസ് മേബാക്ക്  നയന്‍താരയ്‌ക്ക് വിഘ്‌നേശിന്‍റെ പിറന്നാള്‍ സമ്മാനം
Vignesh Shivan gifts to Nayanthara Mercedes Maybach
author img

By ETV Bharat Kerala Team

Published : Nov 30, 2023, 4:57 PM IST

ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയന്‍താരയ്‌ക്ക് വിഘ്‌നേശ് ശിവന്‍റെ വിലപിടിപ്പുള്ള പിറന്നാള്‍ സമ്മാനം. നവംബര്‍ 18നായിരുന്നു നയന്‍താരയുടെ പിറന്നാള്‍ (Nayanthara Birthday). അന്ന്, സംവിധായകനും ഭര്‍ത്താവുമായ വിഘ്‌നേശ്, നയന്‍താരയ്‌ക്ക് സമ്മാനിച്ചത് മെഴ്‌സിഡസ് മേബാക്കാണ് (Vignesh Shivan gifts to Nayanthara Mercedes Maybach).

ഇതിന്‍റെ ചിത്രങ്ങള്‍ നയന്‍താര തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട് (Vignesh Shivan gifts Mercedes Maybach). തനിക്ക് ലഭിച്ച സമ്മാനത്തിന്‍റെ രണ്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നയന്‍താരയ്‌ക്ക് ലഭിച്ച സമ്മാനത്തിന്‍റെ വിലയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് (Nayanthara shared her Birthday gift).

Also Read: 'എന്‍റെ ജീവിതത്തിന്‍റെ സൗന്ദര്യവും അർഥവും'; നയൻതാരയ്‌ക്ക് പിറന്നാൾ ആശംസകളുമായി വിഘ്നേഷ് ശിവൻ

മെഴ്‌സിഡസ് മേബാക്കിന്‍റെ അടിസ്ഥാന വില 2.69 കോടി രൂപയാണ് (Nayanthara Birthday gift price). എന്നാല്‍ ഇതിന്‍റെ ടോപ് എന്‍ഡ് കാറാണ് വിഘ്‌നേഷ് നയന്‍താരയ്‌ക്ക് സമ്മാനിച്ചിരിക്കുന്നത് എന്നാണ് സൂചന. മെഴ്‌സിഡസ് മേബാക്കിന്‍റെ ടോപ് എന്‍ഡ് കാറിന് 3.40 കോടി രൂപയാണ് (Mercedes Maybach price).

മനോഹരമായൊരു അടിക്കുറിപ്പോടുകൂടിയാണ് നയന്‍താര തനിക്ക് ലഭിച്ച സമ്മാനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. വെല്‍ക്കം ഹോം യൂ ബ്യൂട്ടി, എന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവ് വിഘ്‌നേശിന്‍റെ ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനത്തിന് നന്ദി എന്നാണ് നയന്‍താര കുറിച്ചിരിക്കുന്നത്. നയന്‍താരയുടെ ഈ പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

മക്കളായ ഉലഗിനും ഉയിരിനും ഒപ്പമായിരുന്നു നയന്‍താരയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. എന്നാല്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചില്ല.

Also Read: നയൻസിന് 39ന്‍റെ തിളക്കം; പിറന്നാൾ ആശംസകൾ സൂപ്പർസ്റ്റാർ!

'അന്നപൂര്‍ണി' (Annapoorani) ആണ് നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. 'അന്നപൂര്‍ണി'യുടെ ട്രെയിലര്‍ (Annapoorani trailer) അടുത്തിടെ റിലീസ് ചെയ്‌തിരുന്നു.ഡിസംബര്‍ 1നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കുട്ടിക്കാലം മുതല്‍ ഷെഫ്‌ ആകാന്‍ കൊതിച്ച ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ നയന്‍താര അവതരിപ്പിക്കുന്നത്.

'ടെസ്‌റ്റ്' (Test), 'മണ്ണാങ്കട്ടി സിന്‍സ് 1960' (Mannangatti Since 1960) എന്നിവയാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. അതേസമയം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ 'ജവാൻ', 'ഇരൈവൻ' എന്നീ ചിത്രങ്ങളാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയവ (Nayanthara latest movies).

Also Read: Nayanthara And Vignesh Shivan's New Photos : 'സ്റ്റണ്ണിങ് ആന്‍ഡ് സ്റ്റൈലിഷ്‌ കപ്പിള്‍' ; നയന്‍സും വിഘ്‌നേഷും മലേഷ്യന്‍ യാത്രയില്‍

അതേസമയം തന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് വിഘ്നേശ് ശിവൻ. 'ലവ് ടുഡേ' നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ ആണ് വിഘ്‌നേശിന്‍റെ പുതിയ ചിത്രത്തിലെ നായകന്‍. എന്നാല്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങള്‍ ലഭ്യമല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.