ETV Bharat / bharat

വീഡിയോ: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; കാൽ വഴുതി പാളത്തിനിടയിലേക്ക്, അത്ഭുത രക്ഷപ്പെടൽ - സൂറത്ത് റെയിൽവേ സ്റ്റേഷൻ

ഗുജറാത്തിലെ സൂറത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നിസാര പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

video young man fell between the train platform  man fell between the train platform  ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി വീണു  സൂറത്ത് റെയിൽവേ സ്റ്റേഷൻ  ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമം  സൂറത്ത് റെയിൽവേ സ്റ്റേഷൻ  സൂറത്ത് റെയിൽവേ സ്റ്റേഷൻ
ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രെയിനിനടിയിൽ വീണ് യുവാവ്
author img

By

Published : Dec 25, 2022, 8:15 PM IST

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രെയിനിനടിയിൽ വീണ് യുവാവ്

സൂറത്ത് (ഗുജറാത്ത്): ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ ട്രെയിനിനും പാളത്തിനും ഇടയിലേക്ക് വീണ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. സൂറത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ സാവധാനം നീങ്ങുന്നതിനിടെയാണ് യാത്രക്കാരൻ ഓടിയെത്തി ട്രെയിനിൽ കയറാൻ ശ്രമിച്ചത്. ഇതിനിടെ കാൽ വഴുതി ഇയാൾ പാളത്തിനിടയിലേക്ക് വീഴുകയായിരുന്നു.

ഇതിനിടെ അപകടം പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ സന്ദീപ് യാദവിന്‍റെ ശ്രദ്ധയിൽ പെട്ടു. യാത്രക്കാരന്‍റെ അടുത്തേക്ക് ഓടിയെത്തിയ സന്ദീപ് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മറ്റുള്ളവരുടെ സഹായത്തോടെ യാത്രക്കാരനെ പുറത്തേക്ക് എടുക്കുകയായിരുന്നു. അപകടത്തിൽ നിസാര പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.