ETV Bharat / bharat

പ്രധാനമന്ത്രിയുടെ ഫോട്ടോ വച്ച് 2700 കോടിയുടെ നിക്ഷേപ തട്ടിപ്പ്; വാട്ടർ ടാങ്കിനുമുകളിൽ ആത്മഹത്യ ഭീഷണിയുമായി ഇരകൾ

author img

By ETV Bharat Kerala Team

Published : Dec 26, 2023, 10:37 PM IST

Nexa Evergreen Scam : പണം നഷ്‌ടപ്പെട്ട 9 പേരാണ് ജയ്‌പൂരിലെ സഹകർ മാർഗിലെ വാട്ടർ ടാങ്കിന് മുകളില്‍ ഇരിപ്പുറപ്പിച്ചത്. അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇരകള്‍ വഴങ്ങാതെ മുകളില്‍ തന്നെ തുടരുകയാണ്. തങ്ങളുടെ ശബ്‌ദം അധികാരികളിലേക്ക് എത്താൻ വേണ്ടിയാണ് ഇത്തരമൊരു പ്രവർത്തിയെന്ന് ഇവര്‍ പറയുന്നു.

Etv Bharat scam  Nexa Evergreen Real Estate Scam  Victims of Huge Real Estate Scam  വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി  Nexa Evergreen Scam  നെക്‌സ എവർഗ്രീൻ റിയൽ എസ്റ്റേറ്റ് തട്ടിപ്പ്  nexa evergreen modi  റിയൽ എസ്റ്റേറ്റ് തട്ടിപ്പ്  2700 കോടിയുടെ നിക്ഷേപ തട്ടിപ്പ്  വാട്ടർ ടാങ്കിനുമുകളിൽ ആത്മഹത്യാ ഭീഷണി
Victims of Huge Real Estate Scam Climb Atop Water Tank in Jaipur in Protest

ജയ്‌പൂർ: വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി രാജസ്ഥാനിൽ നടന്ന 2700 കോടി രൂപയുടെ നെക്‌സ എവർഗ്രീൻ റിയൽ എസ്റ്റേറ്റ് തട്ടിപ്പിലെ ഇരകൾ. തട്ടിപ്പിന് കാരണക്കാരായവരെ അറസ്‌റ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് പണം നഷ്‌ടപ്പെട്ട 9 പേർ വാട്ടർ ടാങ്കിന് മുകളിൽ കയറി ഇരിപ്പുറപ്പിച്ചത്. ജയ്‌പൂരിലെ സഹകർ മാർഗിലെ വാട്ടർ ടാങ്കിന് മുകളിലാണ് ഇവർ കയറിയത്.

പൊലീസും സിവിൽ ഡിഫൻസ് സംഘവും സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇരകള്‍ വഴങ്ങാതെ മുകളില്‍ തന്നെ തുടരുകയാണ്. പലതവണ ആവശ്യപ്പെട്ടിട്ടും 9 പേരും തങ്ങളുടെ നിലപാടിൽ ഉറച്ചുനില്‍ക്കുകയാണെന്ന് ജ്യോതി നഗർ പൊലീസ് സ്റ്റേഷനിലെ ഓഫീസർ രാജ്‌കുമാർ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെക്‌സ എവർഗ്രീൻ കമ്പനിയുടെ തട്ടിപ്പിന് ഇരയായവരാണ് തങ്ങളെന്നും കമ്പനിയിലെ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തട്ടിപ്പിനെതിരെ കഴിഞ്ഞ 11 മാസമായി സമരം ചെയ്യുന്നുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും അവർ പറഞ്ഞു.

"കുറ്റവാളികളിൽ പലരും സ്വതന്ത്രമായി കറങ്ങിനടക്കുകയാണ്, ഞങ്ങൾ ഉന്നത ഉദ്യോഗസ്ഥരോട് പോലും നീതിക്കായി അഭ്യർത്ഥിച്ചെങ്കിലും അവർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല, ഈ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും, ഞങ്ങളിൽ നിന്ന് തട്ടിയെടുത്ത പണം ഈടാക്കിത്തരണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങൾ കടുത്ത മാനസികവും സാമ്പത്തികവുമായ പിരിമുറുക്കം അനുഭവിക്കുകയാണ്, ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്ത് ജീവിക്കുകയാണിപ്പോള്‍." ഒരു പ്രതിഷേധക്കാരൻ പറഞ്ഞു.

തങ്ങളുടെ ശബ്‌ദം അധികാരികളിലേക്ക് എത്താൻ വേണ്ടിയാണ് ഇത്തരമൊരു പ്രവർത്തി ചെയ്യാൻ തങ്ങൾ നിർബന്ധിതരായതെന്ന് മറ്റൊരു പ്രതിഷേധക്കാരൻ പറഞ്ഞു. വിഷയം കേന്ദ്ര അന്വേഷണ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: പൊലീസ് പരാതി പരിഗണിച്ചില്ല; ആല്‍മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി ട്രാന്‍സ്‌ജെന്‍ഡര്‍

2023 ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. 14 മാസത്തിനുള്ളിൽ തുക ഇരട്ടിയാക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത് ഇരകളെക്കൊണ്ട് റിയൽ എസ്റ്റേറ്റ് പ്രോജക്റ്റിൽ പണം നിക്ഷേപിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ കാണിച്ചാണ് നിക്ഷേപം നടത്താൻ പ്രതികൾ ആളുകളെ പ്രേരിപ്പിച്ചതെന്ന് ഇരയാക്കപ്പെട്ടവർ ആരോപിക്കുന്നു. ധോലേര പട്ടണത്തിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്‍റെ പേരിലാണ് തട്ടിപ്പ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 103 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.