വിക്കി കൗശലിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'സാറാ ഹട്ട്‌കെ സാറാ ബച്ച്കെ'. സാറാ അലി ഖാന്‍ നായികയായി എത്തിയ ചിത്രം ജൂണ്‍ 2നാണ് തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ തന്‍റെ സിനിമാ തിരഞ്ഞെടുപ്പുകളെ കുറിച്ചും 'സാറാ ഹട്ട്‌കെ സാറാ ബച്ച്കെ' എന്ന സിനിമ ചെയ്യാനുള്ള കാരണത്തെ കുറിച്ചും വിക്കി കൗശൽ പറയുന്നു.
സിനിമയില്‍ താന്‍ ഒരു പിശുക്കനായിരുന്നു എന്നാണ് വിക്കി കൗശല്‍ പറയുന്നത്. 'കഥ കേട്ടപ്പോൾ, എനിക്ക് കണക്‌ട് ചെയ്യാനായി. നിങ്ങള്‍ സിനിമ കാണുമ്പോൾ, ഞാൻ വ്യക്തിപരമായി ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നതായി തോന്നും. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, തീര്‍ച്ചയായും ഞാന്‍ അതുമായി ബന്ധപ്പെട്ടിരുന്നു. ഒരു കൂട്ടുകുടുംബത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം. സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം വളരെ പിശുക്കനാണ്. കാരണം മധ്യവര്‍ഗ കുടുംബത്തിലെ ആളുകള്‍ എപ്പോഴും സമ്പാദ്യത്തെ കുറിച്ചാണ് ചിന്തിക്കുന്നത്' -വിക്കി കൗശല്‍ പറഞ്ഞു.
'അവർ ഇന്നത്തെ ദിവസത്തിന് വേണ്ടിയല്ല ജീവിക്കുന്നത്. നാളേയ്‌ക്ക് വേണ്ടിയാണ് സമ്പാദിക്കുന്നത്. കപിലും സോമ്യയും ഈ യാത്രയിൽ കുടുങ്ങിയിരിക്കുകയാണ്. ഇന്നത്തേയ്‌ക്ക് വേണ്ടി ജീവിക്കണോ അതോ നാളേയ്‌ക്ക് വേണ്ടി സംരക്ഷിക്കണോ എന്നാണ് കപിലിന്‍റെ സോമ്യയുടെയും മനസില്‍. വ്യക്തിപരമായി എനിക്ക് ഇതുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. ഈ സന്ദേശം സിനിമയിൽ വളരെ ആകർഷകമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നതായി എനിക്ക് തോന്നി. അത് എന്‍റെ ഹൃദയത്തെ സ്‌പര്‍ശിച്ചു'-വിക്കി കൗശല്‍ കൂട്ടിച്ചേര്‍ത്തു.
കോമഡി റിയാലിറ്റി ഷോ ആയ 'ദി കപിൽ ശർമ ഷോ'യില്‍ വിക്കി കൗശലും സാറാ അലി ഖാനും അതിഥികളായി എത്തിയിരുന്നു. ഇരുവരും സിനിമയെ കുറിച്ച് സംസാരിക്കുകയും രസകരമായ ചില കഥകൾ അവതാരകനുമായി പങ്കുവക്കുകയും ചെയ്‌തു. സോണി എന്‍റർടെയിന്‍മെന്‍റ് ടെലിവിഷനിലാണ് 'ദി കപിൽ ശർമ ഷോ' സംപ്രേക്ഷണം ചെയ്യുന്നത്.
ലക്ഷ്‌മൺ ഉടേക്കർ സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ രണ്ടാം ദിന ബോക്‌സോഫിസ് റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുകയാണ്. ആദ്യ ദിനം ചിത്രം ഏകദേശം 5.49 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനത്തില്‍ പ്രതീക്ഷിച്ച പോലെ 7-7.5 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്‌ച 'സാറാ ഹട്ട്‌കെ സാറാ ബച്ച്കെ'യ്‌ക്ക് പരീക്ഷണ ദിനമാണ്.
-
#ZaraHatkeZaraBachke brings relief for exhibitors, #HouseFull boards are back again… Witnesses healthy growth on Day 2… Eyes ₹ 22 cr+ weekend, an EXCELLENT number for this *mid-range* film… Fri 5.49 cr, Sat 7.20 cr. Total: ₹ 12.69 cr. #India biz. #Boxoffice
— taran adarsh (@taran_adarsh) June 4, 2023 " class="align-text-top noRightClick twitterSection" data="
The *national… pic.twitter.com/NrDBAnJ7xi
">#ZaraHatkeZaraBachke brings relief for exhibitors, #HouseFull boards are back again… Witnesses healthy growth on Day 2… Eyes ₹ 22 cr+ weekend, an EXCELLENT number for this *mid-range* film… Fri 5.49 cr, Sat 7.20 cr. Total: ₹ 12.69 cr. #India biz. #Boxoffice
— taran adarsh (@taran_adarsh) June 4, 2023
The *national… pic.twitter.com/NrDBAnJ7xi#ZaraHatkeZaraBachke brings relief for exhibitors, #HouseFull boards are back again… Witnesses healthy growth on Day 2… Eyes ₹ 22 cr+ weekend, an EXCELLENT number for this *mid-range* film… Fri 5.49 cr, Sat 7.20 cr. Total: ₹ 12.69 cr. #India biz. #Boxoffice
— taran adarsh (@taran_adarsh) June 4, 2023
The *national… pic.twitter.com/NrDBAnJ7xi
ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് രണ്ടാം ദിന കലക്ഷന്‍ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'സാറാ ഹട്ട്‌കെ സാറാ ബച്ച്കെ' പ്രദർശകർക്ക് ആശ്വാസം നൽകുന്നു. ഹൗസ് ഫുൾ ബോർഡുകൾ വീണ്ടുമെത്തി... രണ്ടാം ദിവസം ആരോഗ്യകരമായ പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്നു. വെള്ളിയാഴ്‌ച-5.49 കോടി, ശനിയാഴ്‌ച-7.20 കോടി, ആകെ 12.69 കോടി. ആദ്യ രണ്ട് ദിനങ്ങളില്‍ ദേശീയ ശൃഖലകളിലെ കലക്ഷന്‍.
- പിവിആര്‍ - 1.54 കോടി / 2.11 കോടി
- ഐനോക്‌സ് - 1.11 കോടി/ 1.50 കോടി
- സൈന്‍പോളിസ് - 70 ലക്ഷം/ 94 ലക്ഷം
- ആകെ - 3.35 കോടി / 4.55 കോടി' -ഇപ്രകാരമായിരുന്നു തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്.