ETV Bharat / bharat

ഇസ്ലാമിലേക്കോ ക്രിസ്‌തുമതത്തിലേക്കോ പരിവർത്തനം ചെയ്‌ത ദളിതർക്ക് സംവരണം നൽകരുത് ; വിദ്വേഷ നിലപാടുമായി വിഎച്ച്പി

മറ്റേതെങ്കിലും മത വിഭാഗത്തിലെ ദളിതർക്ക് സംവരണത്തിന്‍റെ ആനുകൂല്യം നൽകേണ്ടതില്ലെന്ന് വിഎച്ച്‌പി. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികളുടെ പ്രയോജനം മുസ്ലിങ്ങളും ക്രിസ്ത്യാനികളും നേടുന്നുണ്ടെന്ന് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്‍റ് അലോക് കുമാർ

conversion  dalits  VHP  RSS  വിഎച്ച്പി  അലോക് കുമാർ  സംവരണം  ദളിതർ  scheduled caste
Alok Kumar
author img

By

Published : Mar 7, 2023, 9:39 AM IST

ന്യൂഡൽഹി : മറ്റേതെങ്കിലും മതത്തിലേക്ക് മാറിയ ദളിതർക്ക് സംവരണ ആനുകൂല്യങ്ങൾ നൽകരുതെന്ന വിദ്വേഷവാദവുമായി വിശ്വഹിന്ദു പരിഷത്ത്. ആർഎസ്എസ് മാധ്യമ വിഭാഗവും മറ്റ് സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ തീരുമാനിച്ചതാണ് ഈ നയമെന്ന് വിഎച്ച്പി വർക്കിംഗ് പ്രസിഡന്‍റ് അലോക് കുമാർ പറഞ്ഞു. 'ഇസ്ലാമോ ക്രിസ്ത്യന്‍ മതമോ മറ്റേതെങ്കിലും വിഭാഗത്തിലെ ദളിതർക്ക് സംവരണത്തിന്‍റെ ആനുകൂല്യം നൽകേണ്ടതില്ല.

സമൂഹം തൊട്ടുകൂടായ്‌മയുടെ പിടിയിലായിരുന്നപ്പോഴാണ് സംവരണം കൊണ്ടുവന്നത്. മുസ്ലിം സമൂഹം എല്ലായ്‌പ്പോഴും അവകാശപ്പെടുന്നത് അവരുടെ സമുദായത്തിൽ ഹിന്ദുമതത്തിലെ പോലെ തൊട്ടുകൂടായ്‌മയില്ല, അവർ സാഹോദര്യത്തിലാണ് ജീവിക്കുന്നത് എന്നാണ്. പിന്നെ എന്തിനാണ് അവർക്ക് സംവരണം' - വിഎച്ച്പി അധ്യക്ഷൻ ഇടിവി ഭാരതിനോട് പറഞ്ഞു.

പാവപ്പെട്ട മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങള്‍ക്കുള്ള (ഇഡബ്ല്യുഎസ്) ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. ന്യൂനപക്ഷങ്ങളുടെ വികസനത്തിനായുള്ള വിവിധ പദ്ധതികളുടെ പ്രയോജനവും അവർ നേടുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 30 പ്രകാരം ന്യൂനപക്ഷ സമൂഹത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യും. സൗജന്യ റേഷൻ, പാർപ്പിടം, ടോയ്‌ലറ്റ്, ഗ്യാസ്, വൈദ്യുതി, വെള്ളം എന്നിവയുൾപ്പടെയുള്ള ക്ഷേമ പദ്ധതികളിൽ നിന്ന് ന്യൂനപക്ഷങ്ങളും പ്രയോജനം നേടുന്നുണ്ട്.

'ഈ സാഹചര്യം പരിഗണിച്ചാൽ തന്നെ പട്ടികജാതിക്കാർക്കുള്ള സംവരണത്തിനായി മറ്റേതെങ്കിലും ജാതിയേയോ വർഗത്തെയോ ഉൾപ്പെടുത്തുന്നത് സംവരണ വ്യവസ്ഥകൾക്ക് പിന്നിലെ ഭരണഘടനാനയത്തെ ദുർബലപ്പെടുത്തും. ജാതി തെരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാനം സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയാണെന്ന് മനസിലാക്കണം' - അലോക് കുമാര്‍ പറഞ്ഞു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം നീട്ടുന്നതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കേണ്ടതുണ്ടെന്നും യുക്തിസഹവും നീതിയുക്തവുമായ ഒരു തീരുമാനം ഇക്കാര്യത്തില്‍ കൈക്കൊളളുന്നതിനായി കമ്മിഷൻ മുമ്പാകെ വസ്‌തുതകൾ സമർപ്പിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതപരിവർത്തനവും സംവരണവും എന്ന വിഷയത്തില്‍ ഗൗതം ബുദ്ധ സർവകലാശാല, ഹിന്ദു വിശ്വ ദ്വൈവാര മാസിക എന്നിവയുമായി സഹകരിച്ചായിരുന്നു ആര്‍എസ്എസ് മാധ്യമവിഭാഗമായ വിഎസ്‌കെ കോൺക്ലേവ് സംഘടിപ്പിച്ചത്.

ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ സർവകലാശാലയിലെ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. മുൻ ജഡ്ജിമാർ, വൈസ് ചാൻസലർമാര്‍, പ്രൊഫസർമാർ, പത്രപ്രവർത്തകർ, അഭിഭാഷകർ, എഴുത്തുകാർ, മറ്റ് അക്കാദമിക് വിദഗ്‌ധർ തുടങ്ങി 150-ലധികം പേർ കോൺക്ലേവിൽ പങ്കെടുത്തു. പട്ടികജാതിക്കാർക്കുള്ള സംവരണം വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണെന്നും തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും കോൺക്ലേവ് ഏകകണ്‌ഠമായി വ്യക്തമാക്കി. വരും ദിവസങ്ങളിൽ വിഎസ്‌കെയും ഹിന്ദു വിശ്വ മാസികയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കോൺക്ലേവുകൾ സംഘടിപ്പിക്കും.

ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ സ്വീകരിച്ച ദളിതർക്ക് സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ നൽകാനുള്ള ഏതൊരു നീക്കത്തോടും വിഎച്ച്പിക്ക് എതിർപ്പാണെന്നും ഒബിസി വിഭാഗം വിവിധ സംസ്ഥാനങ്ങളിലെ അതത് ക്വാട്ടയിൽ സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ആസൂത്രണ കമ്മിഷൻ അംഗവും രാജ്യസഭ എംപിയുമായ നരേന്ദ്ര ജാദവ് ശനിയാഴ്‌ച നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഞായറാഴ്‌ച നടന്ന സമാപന സമ്മേളനത്തിൽ പത്മശ്രീ മിലിന്ദ് കാംബ്ലെ അധ്യക്ഷത വഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.