ETV Bharat / bharat

തെലുഗു താരം കൈകല സത്യനാരായണ അന്തരിച്ചു

Kaikala Katyanarayana died: തെലുഗു സിനിമ മേഖല ഞെട്ടലോടെയാണ് കൈകല സത്യനാരായണയുടെ വിയോഗ വാര്‍ത്ത കേട്ടത്. എന്‍ടി രാമ റാവുവിന്‍റെ അടുത്ത അനുയായി കൂടിയായിരുന്നു സത്യനാരായണ.

Veteran Tollywood actor died  Kaikala Satyanarayana passes away  Veteran Telugu actor Kaikala Satyanarayana  Kaikala Katyanarayana passed away  Kaikala Katyanarayana died  Kaikala Katyanarayana death  Kaikala Katyanarayana death reason  Kaikala Katyanarayana news  Kaikala Katyanarayana early life  Kaikala Katyanarayana film career  Kaikala Katyanarayana good in negative roles  Kaikala Katyanarayana as a politician  Kaikala Katyanarayana as a producer  Kaikala Katyanarayana awards and achievements  പ്രശസ്‌ത തെലുഗു താരം കൈകല സത്യനാരായണ അന്തരിച്ചു  കൈകല സത്യനാരായണ അന്തരിച്ചു  കൈകല സത്യനാരായണയുടെ വിയോഗ വാര്‍ത്ത  കൈകല സത്യനാരായണ  കൈകല സത്യനാരായണ വിടവാങ്ങി  Kaikala Katyanarayana
പ്രശസ്‌ത തെലുഗു താരം കൈകല സത്യനാരായണ അന്തരിച്ചു
author img

By

Published : Dec 23, 2022, 11:16 AM IST

Veteran Tollywood actor died: തെലുഗു ഇതിഹാത താരം കൈകല സത്യനാരായണ വിടവാങ്ങി. 87 വയസ്സായിരുന്നു. വെള്ളിയാഴ്‌ച പുലർച്ചെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത അറിയിച്ചത്.

Kaikala Katyanarayana passed away: കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുകയായിരുന്നു അദ്ദേഹം. സംസ്‌കാരം ശനിയാഴ്‌ച ജൂബിലി ഹില്‍സിലെ മഹാപ്രസ്ഥാനം ശ്‌മശാനത്തില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

Kaikala Katyanarayana died: സത്യനാരയണയുടെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് തെലുഗു സിനിമ മേഖല കേട്ടത്. താരത്തിന്‍റെ വിയോഗ വാര്‍ത്ത അറിഞ്ഞെത്തിയ സിനിമ പ്രവര്‍ത്തകരും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Kaikala Katyanarayana early life: കൃഷ്‌ണ ജില്ലയിലെ കവുതരം ഗ്രാമത്തില്‍ 1935 ജൂലൈ 25നായിരുന്നു കൈകല സത്യനാരായണയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം ഗുഡ്‌ലവല്ലേരുവിലും ഇന്‍റര്‍മീഡിയേറ്റ് വിദ്യാഭ്യാസം വിജയവാഡയിലും പൂര്‍ത്തിയാക്കിയ അദ്ദേഹം ഗുഡിവാഡ കൊളജിലാണ് ബിരുദം നേടിയത്. ഭാര്യയും ഒരു മകനും രണ്ട് പെൺമക്കളുമാണ് അദ്ദേഹത്തിനുള്ളത്.

Kaikala Katyanarayana film career: ആറ് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിൽ സത്യനാരായണ 750ല്‍ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1959ല്‍ ചങ്കയ്യ സംവിധാനം ചെയ്‌ത 'സുപായി കൂത്തുറു' എന്ന സിനിമയ്‌ക്ക് ശേഷമാണ് കൈകല ശ്രദ്ധിക്കപ്പെടുന്നത്. 'സുപായി കൂത്തുറു' ബോക്‌സ്‌ ഒഫിസില്‍ വിജയിച്ചില്ലെങ്കിലും എന്‍ടി രാമ റാവുവുമായുള്ള അടുത്ത ബന്ധം കൈകലയെ കൂടുതല്‍ ജനശ്രദ്ധ നേടിക്കൊടുത്തു.

Kaikala Katyanarayana good in negative roles: 1960ല്‍ എസ്‌ഡി ലാല്‍ സംവിധാനം ചെയ്‌ത 'അപൂര്‍വ സഹസ്ര സിരച്ചേദ ചിന്താമണി' എന്ന സിനിമയില്‍ എന്‍ടിആര്‍, സത്യനാരായണയ്‌ക്ക് ഒരു വേഷം വാഗ്‌ദാനം ചെയ്‌തിരുന്നു. സിനിമയിലെത്തിയ സത്യനാരായണ പിന്നീട് പ്രതിനായക വേഷങ്ങളിലാണ് കൂടുതലും തിളങ്ങിയത്.

സംവിധായകന്‍ ബി വിട്ടലാചാര്യയാണ് അദ്ദേഹത്തിന് ആദ്യമായി നെഗറ്റീവ് വേഷം നല്‍കിയത്. 'കനക ദുര്‍ഗ പൂജ മഹിമ' ആയിരുന്നു പ്രതിനായകന്‍റെ വേഷത്തിലെത്തിയ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. ശേഷം നിരവധി നെഗറ്റീവ് റോളുകളില്‍ അദ്ദേഹം തിളങ്ങി.

Kaikala Katyanarayana as a politician: സിനിമയ്‌ക്ക് പുറമെ രാഷ്‌ട്രീയവും അദ്ദേഹത്തിന് വണങ്ങിയിരുന്നു. ഇതിഹാസ താരവും ആന്ധ്രപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയുമായ എന്‍ടി രാമ റാവുവിന്‍റെ അടുത്ത അനുയായി കൂടിയായിരുന്നു സത്യനാരായണ. കുറച്ചുകാലം അദ്ദേഹം രാഷ്‌ട്രീയത്തിലും പ്രവര്‍ത്തിച്ചിരുന്നു.

തെലുഗു ദേശം പാര്‍ട്ടി ടിക്കറ്റില്‍ മച്ചിലിപട്ടണത്ത് നിന്നും 11ാം ലോക്‌സഭയിലേക്ക്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ 1998ന് ശേഷം അദ്ദേഹം രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടു നിന്നു.

Kaikala Katyanarayana as a producer: പിന്നീട് അദ്ദേഹം നിര്‍മാതാവിന്‍റെ കുപ്പായം അണിഞ്ഞു. രാമ ഫിലിംസ്‌ പ്രൊഡക്ഷന്‍ ഹൗസും അദ്ദേഹം സ്ഥാപിച്ചു. 'കൊടമ സിംഹം' (1990), 'ബംഗാരു കുടുംബം' (1994), 'മുദ്ദുല മൊഗുഡു' (1997) തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. 2009ല്‍ പുറത്തിറങ്ങിയ 'അരുന്ധതി' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Kaikala Katyanarayana awards and achievements: 2011ല്‍ രഘുപതി വെങ്കയ്യ അവാര്‍ഡ്, 2017ലെ ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്‍റ്‌ അവാര്‍ഡ്, ആന്ധ്രപ്രദേശ് സര്‍ക്കാറിന്‍റെ നന്ദി ഫിലിം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി ബഹുമതികള്‍ നേടിയ ഈ അതുല്യ പ്രതിഭയുടെ വിയോഗം ഇന്ത്യന്‍ സിനിമയ്‌ക്ക് തീര നഷ്‌ടം തന്നെയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.