ETV Bharat / bharat

Veteran actor Seema Deo dies പ്രശസ്‌ത മറാഠി നടി സീമ ദിയോ അന്തരിച്ചു - Seema Deo last rites

Seema Deo last rites സംവിധായകനും മകനുമായ അഭിനയ് ദിയോ ആണ് സീമ ദിയോയുടെ വിയോഗ വാര്‍ത്ത അറിയിച്ചത്. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാർക്കിൽ നടക്കും

Veteran actor Seema Deo dies  seema deo  actor seema  പ്രശസ്‌ത മറാഠി നടി സീമ ദിയോ അന്തരിച്ചു  സീമ ദിയോ അന്തരിച്ചു  പ്രശസ്‌ത മറാഠി നടി സീമ ദിയോ  സീമ ദിയോ  സീമ ദിയോ ചിത്രങ്ങള്‍  സീമ ദിയോ അഭിനയിച്ച സിനിമകള്‍  Seema Deo dies  Seema Deo  Seema Deo movies  Marati actress Seema Deo dies  Seema Deo last rites  സീമ ദിയോയുടെ സംസ്‌കാരം
Veteran actor Seema Deo dies
author img

By ETV Bharat Kerala Team

Published : Aug 24, 2023, 3:54 PM IST

മുംബൈ: പ്രശസ്‌ത മറാഠി നടി സീമ ദിയോ (Seema Deo) അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്‌ച രാവിലെ 8.30 - 9 മണിയോടെ ബാന്ദ്രയിലെ അവരുടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

സംവിധായകനും മകനുമായ അഭിനയ് ദിയോ ആണ് നടിയുടെ വിയോഗ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. നടിയുടെ അന്ത്യകര്‍മങ്ങള്‍ വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാർക്കിൽ നടക്കും. അന്തരിച്ച പ്രമുഖ നടൻ രമേഷ് ദിയോയുടെ (Ramesh Deo) ഭാര്യയാണ് സീമ ദിയോ.

ബോളിവുഡ്, മറാഠി സിനിമകളിലൂടെ പ്രശ്‌സതനായ രമേഷ് ദിയോ 2022ല്‍ 93-ാം വയസിലാണ് അന്തരിച്ചത്. പ്രശസ്‌ത മറാഠി നടൻ അജിങ്ക്യ ദിയോ (Ajinkya Deo), സംവിധായകന്‍ അഭിനയ്‌ ദിയോ (Abhinay Deo) എന്നിവര്‍ മക്കളാണ്. മൂന്ന് വര്‍ഷത്തോളമായി അൽഷിമേഴ്‌സ് (Alzheimer's disease) രോഗ ബാധിതയായിരുന്നു സീമ. ഡിമെന്‍ഷ്യ ബാധിച്ച നടിയെ പിന്നീട് അല്‍ഷിമേഴ്‌സ് പിടികൂടുകയായിരുന്നു. നടിയുടെ വിയോഗ വാര്‍ത്തയെ കുറിച്ച് മകന്‍ അഭിനയ് ദിയോ പറഞ്ഞ വാക്കുകള്‍ മാധ്യമശ്രദ്ധ നേടുകയാണ്.

'മരണത്തിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ല. അൽഷിമേഴ്‌സും ഡിമെൻഷ്യയും കാരണം ഒരാൾ നടക്കാൻ മറക്കുന്നു. പേശികളുടെ ഓർമ കുറയാൻ തുടങ്ങുന്നു, അവയവങ്ങൾ ഓരോന്നായി പ്രവര്‍ത്തനരഹിതമാകുന്നു.' - ഇപ്രകാരമാണ് മകന്‍ അഭിനയ് ദിയോ പറഞ്ഞത്.

അമ്മയുടെ വിയോഗ വാര്‍ത്തയില്‍ ദുഃഖം രേഖപ്പെടുത്തി മകന്‍ അജിങ്ക്യ ദിയോയും രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു അജിങ്ക്യയുടെ അനുശോചനം. 'മറാഠി ചലച്ചിത്ര നടിയായ അമ്മ ശ്രീമതി സീമ ദിയോ അൽഷിമേഴ്‌സ് രോഗ ബാധിതയാണ്. ഞങ്ങൾ മുഴുവൻ ദിയോ കുടുംബവും അമ്മയ്‌ക്കായി പ്രാർഥിക്കുന്നു.' - അജിങ്ക്യ ദിയോ ട്വിറ്ററില്‍ കുറിച്ചു.

1942ൽ മുംബൈയിലെ ഗിർഗോവനിലാണ് സീമയുടെ ജനനം. നളിനി സറഫ് (Nalini Saraf) എന്നായിരുന്നു സീമയുടെ ആദ്യകാല നാമം. 'ആനന്ദ്', 'കോര കാഗസ്' എന്നീ സിനിമകളിലൂടെ ശ്രദ്ധേയമാണ് സീമ ദിയോ. രാജേഷ് ഖന്നയും (Rajesh Khanna) അമിതാഭ് ബച്ചനും (Amitabh Bachchan) നായകന്‍മാരായെത്തിയ 'ആനന്ദ്' (Anand) (1971) എന്ന സിനിമയിലും സീമ ദിയോ അഭിനയിച്ചിരുന്നു.

'ജഗച്യാപതിവര്‍' (Jagachyapathivar) എന്ന മറാഠി ചിത്രത്തിലും സീമ ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു. 'സൻസാർ' (Sansar), 'സരസ്വതിചന്ദ്ര' (Saraswatichandra), 'കോശിശ്' (Koshish), 'മര്‍ദ്' (Mard) തുടങ്ങിയവയാണ് നടിയുടെ പ്രധാന സിനിമകള്‍. എൺപതോളം ബോളിവുഡ്, മറാഠി ചിത്രങ്ങളിലും സീമ അഭിനയിച്ചിരുന്നു.

1990കളില്‍ 14 വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം തന്‍റെ മകൻ അജിങ്ക്യ ദിയോയുടെ ആദ്യ സംവിധാന സംരംഭമായ 'ജേറ്റ'യിലൂടെയാണ് (Jeta) ബിഗ് സ്‌ക്രീനില്‍ തിരികെയെത്തിയത്.

'സൻസാർ' (Sansar), 'ഇന്ദ്രജീത്', 'ആൻ: മെൻ അറ്റ് വർക്ക്' തുടങ്ങി ചിത്രങ്ങളിലൂടെ മകന്‍ അജിങ്ക്യ ദിയോയും, 'ഡല്‍ഹി ബെല്ലി' (Delhi Belly), 'ഫോഴ്‌സ് 2' (Force 2), 'ബ്ലാക്ക്‌മെയില്‍' (Blackmail) എന്നീ സിനിമകളിലൂടെ അഭിനവ്‌ ദിയോയും ശ്രദ്ധേയനാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.