ETV Bharat / bharat

മെഡിക്കൽ വിദ്യാർഥി കൂട്ടബലാത്സംഗത്തിനിരയായി ; സംഘത്തിലെ നാലുപേരും പ്രായപൂർത്തിയാകാത്തവർ - വേലൂർ കാട്‌പാടി പീഡനം

അഞ്ചംഗ സംഘത്തിൽ നാല് പേർ പിടിയിൽ ; മറ്റൊരാൾക്കായി തിരച്ചില്‍

Vellore Medical Student abducted gang raped by Five Four held  Vellore Medical Student abducted gang raped  മെഡിക്കൽ വിദ്യാർഥി കൂട്ടബലാത്സംഗത്തിനിരയായി  അഞ്ചംഗ സംഘം കൂട്ടബലാത്സംഗം  വേലൂർ കാട്‌പാടി പീഡനം  Katpadi Vellore rape
മെഡിക്കൽ വിദ്യാർഥി കൂട്ടബലാത്സംഗത്തിനിരയായി; അഞ്ചംഗ സംഘത്തിൽ പിടിയിലായ നാലുപേരും പ്രായപൂർത്തിയാകാത്തവർ
author img

By

Published : Mar 23, 2022, 8:36 PM IST

വേലൂർ : മെഡിക്കൽ വിദ്യാർഥിയായ ബിഹാർ സ്വദേശി വേലൂരിൽ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. വേലൂർ ജില്ലയിലെ കാട്‌പാടിയിൽ രാത്രി വൈകി സിനിമ കണ്ട് മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്‌തതായും മറ്റൊരാൾക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

മാർച്ച് 17ന് രാത്രി ഒരു മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. സിനിമ കണ്ട് മടങ്ങിയ യുവതിയും, സുഹൃത്തും നാഗ്‌പൂർ സ്വദേശിയുമായ യുവാവും ഒരു ഷെയർ ഓട്ടോയിൽ കയറി. പ്രതികളായ അഞ്ചംഗ സംഘം ഓട്ടോയ്‌ക്കുള്ളിലുണ്ടായിരുന്നു.

യുവതിയെയും സുഹൃത്തിനെയും തിരികെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് സംഘം കൊണ്ടുപോയി. തുടർന്ന് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകളും 40,000 രൂപയും രണ്ട് പവൻ സ്വർണാഭരണങ്ങളും സംഘം കവർന്നു.

ALSO READ:'ദി കശ്‌മീർ ഫയൽസി'നെ വിമർശിച്ചതിന് ആൾക്കൂട്ട അതിക്രമം ; ദലിത് യുവാവിനെക്കൊണ്ട് ക്ഷേത്രമുറ്റത്ത് മൂക്കുരപ്പിച്ചു

മാർച്ച് 21നാണ് സംഭവം പുറംലോകമറിയുന്നത്. സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ വേലൂർ ജില്ല കലക്‌ടർ ഓഫിസിന് മുന്നിൽ പണം പങ്കുവയ്‌ക്കുന്നതിന്‍റെ പേരിൽ വാക്കുതർക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെ ഇവരെ സത്വാചാരി പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.

മെഡിക്കൽ വിദ്യാർഥി പരാതി നൽകുന്നതിന് ആദ്യം മടിച്ചെങ്കിലും പിന്നീട് മാർച്ച് 22ന് വേലൂർ പൊലീസ് സൂപ്രണ്ട് ഓഫിസിൽ പരാതി നൽകി. എസ് പി എസ്. രാജേഷ് കണ്ണന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളിൽ നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്. സംഘത്തിലെ അഞ്ചാമനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.