ന്യൂഡൽഹി: വടക്കഞ്ചേരിയിൽ കുട്ടികളടക്കം ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്ന് അറിയിച്ച പ്രധാനമന്ത്രി നഷ്‌ടപരിഹാരവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പിഎംഎൻആർഎഫിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത്.
Also Read: അപകടത്തില്‍ പെട്ട കുട്ടികള്‍ക്ക് കൗണ്‍സലിങ്; നഷ്‌ടപരിഹാരം പരിഗണനയില്‍: മന്ത്രി കെ രാജൻ