ETV Bharat / bharat

വാക്‌സിനേഷൻ ഡ്രൈവ്; അമേരിക്കയെ മറികടന്ന് ഇന്ത്യ

ജനുവരി 16 ഇന്ത്യയിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതു മുതൽ രാജ്യത്ത് 32,36,63,297 ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. എന്നാൽ, അമേരിക്കയിൽ ഡിസംബർ എട്ടിന് വാക്സിനേഷൻ നൽകാൻ ആരംഭിച്ചെങ്കിലും 32,33,27,328 ഡോസ് മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്.

വാക്‌സിനേഷൻ ഡ്രൈവ്  അമേരിക്കയെ മറികടന്ന് ഇന്ത്യ  വാക്സിനേഷൻ  vaccination drive  india vaccination  america vaccination  covid19  vaccine  India overtakes US  COVID-19 vaccination  കേന്ദ്ര ആരോഗ്യ മന്ത്രാലയം
വാക്‌സിനേഷൻ ഡ്രൈവ്; അമേരിക്കയെ മറികടന്ന് ഇന്ത്യ
author img

By

Published : Jun 28, 2021, 1:09 PM IST

ന്യൂഡൽഹി: വാക്‌സിനേഷൻ ഡ്രൈവിൽ അമേരിക്കയെ പിന്തള്ളി ഇന്ത്യ. രാജ്യത്ത് ഇതുവരെ നൽകിയ വാക്സിനേഷൻ കണക്ക് അമേരിക്കയെ മറികടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 16 ഇന്ത്യയിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതു മുതൽ രാജ്യത്ത് 32,36,63,297 ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്.

എന്നാൽ, അമേരിക്കയിൽ ഡിസംബർ എട്ടിന് വാക്സിനേഷൻ നൽകാൻ ആരംഭിച്ചെങ്കിലും 32,33,27,328 ഡോസ് മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്. യുകെ 7,67,74,990 ഡോസും ജർമനി 7,14,37,514 ഡോസും ഇറ്റലി 4,96,50,721 ഡോസും ഫ്രാൻസ് 5,24,57,288 ഡോസും വാക്സിനുകൾ ഇതുവരെ നൽകി.

Also Read: മരണം ആയിരത്തില്‍ താഴെ മാത്രം; രോഗികളെക്കാള്‍ രോഗമുക്തര്‍ കൂടുന്നു

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 46,148 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. നിലവിൽ 5,72,994 സജീവ കേസുകളാണ് രാജ്യത്തുള്ളത്. തുടർച്ചയായ 46-ാം ദിവസമാണ് രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാവുന്നത്. 58,578 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക്‌ 96.80 ശതമാനമാണ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.