ETV Bharat / bharat

'കേരളത്തില്‍ ക്രിസ്‌ത്യന്‍ പുരോഹിതർക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ല'; ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമെതിരെ വി മുരളീധരന്‍ - തലശേരി ബിഷപ്പിന്‍റെ പരാമര്‍ശം

റബ്ബര്‍ വില കൂട്ടിയാല്‍ ബിജെപിയെ സഹായിക്കാമെന്ന തലശേരി ബിഷപ്പിന്‍റെ വാഗ്‌ദാനത്തെ പിന്തുണച്ചാണ് വി മുരളീധരൻ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമെതിരെ തിരിഞ്ഞത്.

v muraleedharan against cpm and congress  thalassery bishop remark  v muraleedharan against cpm  വി മുരളീധരന്‍  ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമെതിരെ വി മുരളീധരന്‍  ബിജെപി
വി മുരളീധരന്‍
author img

By

Published : Mar 20, 2023, 10:29 PM IST

ന്യൂഡൽഹി: ബിജെപിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്ന തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാഗ്‌ദാനം സ്വാഗതം ചെയ്‌ത് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പാംപ്ലാനിയുടെ വാഗ്‌ദാനം വലിയ വിവാദത്തിലായ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കേരളത്തിലെ ഇടതുപക്ഷവും കോൺഗ്രസും ക്രിസ്‌ത്യാനികളെ വോട്ടുബാങ്ക് മാത്രമായാണ് പരിഗണിക്കുന്നതെന്നും സ്വതന്ത്രമായി അഭിപ്രായം പറയാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കിയാൽ കേരളത്തിൽ നിന്നും ബിജെപിയ്ക്ക് ഒരു എംപി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നായിരുന്നു ബിഷപ്പിന്‍റെ വാഗ്‌ദാനം. വിവാദമായതിന് പിന്നാലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിച്ചു. ഡല്‍ഹിയില്‍ ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബിഷപ്പിന്‍റെ പ്രസ്‌താവനയെ കേന്ദ്രമന്ത്രി സ്വാഗതം ചെയ്‌തത്. ബിജെപി വക്താവ് ടോം വടക്കൻ, മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരും വി മുരളീധരനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

'കേന്ദ്രത്തെ പിന്തുണച്ചാല്‍ പ്രശ്‌നം': 'കേന്ദ്ര സർക്കാരിനെ പരോക്ഷമായി പിന്തുണച്ച് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ പോലും ക്രിസ്‌ത്യന്‍ പുരോഹിതർക്ക് സ്വാതന്ത്ര്യമില്ലെന്നാണ് കേരളത്തിലെ സിപിഎമ്മും കോൺഗ്രസും പറയുന്നത്. ഈ രണ്ട് പാർട്ടികളും ന്യൂനപക്ഷ അനുകൂലികളാണെന്ന് അവകാശപ്പെടുന്നത് പരിഹാസ്യമാണ്. ക്രിസ്‌ത്യൻ നേതാക്കൾ കേന്ദ്ര സർക്കാരിന് അനുകൂലമാവുന്ന ചില വസ്‌തുതകൾ പറയുമ്പോഴേക്കും അവർക്കെതിരെ കുതിച്ചുചാടുന്ന സ്ഥിതിവിശേഷമാണ് കേരളത്തില്‍ ഉള്ളത്.' - വി മുരളീധരന്‍ വിശദമാക്കി.

ALSO READ| പുതിയ ക്രൈസ്തവ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് വഴിയൊരുക്കി ബിജെപി, ബിഷപ്പിന്‍റെ പ്രസ്താവനയില്‍ ആകാംക്ഷയിലായി എല്‍ഡിഎഫും യുഡിഎഫും

രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡിൽ നിന്നാണ് ക്രിസ്‌ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗോവ പോലുള്ള സംസ്ഥാനങ്ങളിലും ക്രിസ്‌ത്യാനികൾ കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'നാർക്കോട്ടിക് ജിഹാദ്' എന്ന വിഷയം മുന്‍പ് ഉന്നയിച്ച കേരളത്തിലെ മറ്റൊരു ആർച്ച് ബിഷപ്പിനെതിരെയും ഇരു പാർട്ടികളും തിരിഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ തങ്ങള്‍ സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശവാദം ഉയര്‍ത്തി രണ്ടാഴ്‌ചയ്ക്ക് ശേഷമാണ് ആർച്ച് ബിഷപ്പിന്‍റെ ബിജെപി അനുകൂല പ്രസ്‌താവന.

പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം: ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവനക്കെതിരെ ശക്തമായി പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ക്രൈസ്‌തവരുടെ മുഴുവന്‍ അഭിപ്രായമായി പാംപ്ലാനിയുടെ പരാമര്‍ശത്തെ കാണുന്നില്ല. ഇത് വ്യക്തിപരമായ അഭിപ്രായമായി മാത്രം നോക്കിക്കണ്ടാല്‍ മതി. രാജ്യ വ്യാപകമായി ക്രൈസ്‌തവര്‍ക്ക് നേരെ വലിയ കടന്നാക്രമണം നടക്കുന്ന സ്ഥിതിയാണുള്ളത്.

ഇങ്ങനെയൊരു സാഹചര്യത്തില്‍ റബ്ബര്‍ വിലയുടെ പേരില്‍ ക്രൈസ്‌തവര്‍ ബിജെപിയെ പിന്തുണക്കുന്ന തരത്തില്‍ ചിന്തിക്കും എന്ന് കരുതുന്നില്ല. കുറച്ചുപേര്‍ക്ക് ആ അഭിപ്രായമുണ്ടാവാം. അത് സ്വാഭാവികമാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പിന് അഭിപ്രായം പറയുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യാം എന്നാല്‍ അതുകൊണ്ടൊന്നും ആരും ഭയപ്പെടുമെന്ന് കരുതരുതെന്നും ഗോവിന്ദന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.