ETV Bharat / bharat

ഉത്തരകാശിയില്‍ ഖനിയിലകപ്പെട്ടവരുടെ ആദ്യ വീഡിയോ പുറത്തുവിട്ട് ദൗത്യസംഘം

Uttarkashi tunnel collapse rescue operation | ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തിലകപ്പെട്ടവരുടെ ആദ്യ വീഡിയോ പുറത്തുവിട്ടു. നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് 41 തൊഴിലാളികളാണ് കുടുങ്ങിയത്.

author img

By ETV Bharat Kerala Team

Published : Nov 21, 2023, 11:21 AM IST

Uttarkashi tunnel collapse  Uttarkashi tunnel collapse rescue operation  Rescue operation for trapped minors in Uttarkashi  Minors trapped in Uttarkashi  Sending hot meals for trapped minors in Uttarkashi  Providing food for trapped minors in Uttarkashi  Silkyara Tunnel collapse  41 minors trapped in Uttarkashi tunnel  Uttarakhand chief minister Pushkar Singh Dhami  ഉത്തരകാശി തുരങ്ക ദുരന്തം  ഉത്തരകാശി തുരങ്ക ദുരന്തം രക്ഷാപ്രവർത്തനം  ഉത്തരാഖണ്ഡ് തുരങ്ക ദുരന്തം  സിൽക്യാര തുരങ്ക ദുരന്തം  ഉത്തരകാശി തുരങ്കത്തിലകപ്പെട്ടവരുടെസ ആദ്യ വീഡിയോ  Uttarkashi tunnel collapse rescue operation video  Uttarkashi tunnel collapse trapped minors video  Uttarkashi rescue team released video of minors
Uttarkashi tunnel collapse rescue operation team released first video of trapped minors
ഖനിയിലകപ്പെട്ടവരുടെ ആദ്യ ദൃശ്യം

ഉത്തരകാശി(ഉത്തരാഖണ്ഡ്): ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ (Silkyara Tunnel collapse) കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി സംവദിക്കുന്ന ആദ്യ വീഡിയോ ദൗത്യസംഘം പുറത്തുവിട്ടു. ആറ് ഇഞ്ച് ഫുഡ് പൈപ്പ് ലൈനിലൂടെ അയച്ച എൻഡോസ്കോപ്പിക് ക്യാമറ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്.(Uttarkashi tunnel collapse rescue operation team released first video of trapped minors)

മഞ്ഞയും വെള്ളയും കലർന്ന ഹെൽമറ്റ് ധരിച്ച തൊഴിലാളികൾ പൈപ്പ് ലൈനിലൂടെ അയച്ച ഭക്ഷണ സാധനങ്ങൾ സ്വീകരിക്കുന്നതും പരസ്‌പരം സംസാരിക്കുന്നതും ആശ്വാസം പകരുന്ന വാർത്തയാണ്. തൊഴിലാളികളുടെ അവസ്ഥ എന്താണെന്ന് കാണാൻ പൈപ്പ് ലൈനിലൂടെ ക്യാമറകൾ സ്ഥാപിക്കുമെന്ന് നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ) ഡയറക്‌ടർ അൻഷു മനീഷ് ഖൽഖോ മുൻപ് പറഞ്ഞിരുന്നു. തിങ്കളാഴ്‌ച വൈകുന്നേരത്തോടെ ഡൽഹിയിൽ നിന്ന് കാമറ എത്തിയത്. തുടർന്ന് പൈപ്പ് ലൈൻ വഴി കാമറ അയച്ച് വീഡിയോ പകർത്തുകയായിരുന്നു.

തൊഴിലാളികൾക്കുള്ള ഭക്ഷണവും ഇതേ പൈപ്പ് ലൈൻ വഴി ദൗത്യസംഘം എത്തിച്ചിരുന്നു. തുരങ്കത്തിന്‍റെ തകർന്ന ഭാഗത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിലൂടെ ആറ് ഇഞ്ച് വീതിയുള്ള പൈപ്പ് ലൈൻ വഴിയാണ് ഭക്ഷണമെത്തിച്ചത്.(Uttarkashi tunnel collapse). ഇതാദ്യമായാണ് കുടുങ്ങി പോയവർക്കായി ചൂടുള്ള ഭക്ഷണം നൽകുന്നതെന്ന് പാചകക്കാരൻ ഹേമന്ത് പറഞ്ഞു.

നവംബർ 12 പുലർച്ചെ 5.30 ഓടെയാണ് സിൽക്യാരയിലെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം തകർന്ന് ((41 minors trapped in Uttarkashi tunnel) ) 41 തൊഴിലാളികൾ കുടുങ്ങിയത്. സിൽക്യാര മുതൽ ബാർകോട്ട് വരെ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ സിൽക്യാര ഭാഗത്ത് 60 മീറ്ററോളം ചളി വീണതിനെത്തുടർന്നാണ് 41 തൊഴിലാളികൾ കുടുങ്ങിയത്.

കോൺക്രീറ്റ് ജോലികൾ ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയ ഭാഗത്താണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. കുടുങ്ങിക്കിടക്കുന്ന ഭാഗത്ത് വൈദ്യുതിയും വെള്ളവും ലഭ്യമാണ്. തൊഴിലാളികൾക്ക് നാല് ഇഞ്ച് കംപ്രസർ പൈപ്പ് ലൈൻ വഴി ഭക്ഷ്യവസ്‌തുക്കളും മരുന്നും നൽകിയിരുന്നു. വോക്കി ടോക്കികളുടെ സഹായത്തോടെ രക്ഷാപ്രവർത്തകർ തുരങ്കത്തിലുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ട്.

നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (എൻഎച്ച്ഐഡിസിഎൽ) വിദേശ നിർമിത യന്ത്രം വഴി തുരങ്കത്തിലെ അവശിഷ്ട്ടങ്ങൾ നീക്കുന്നതടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 900 മില്ലി മീറ്റർ വ്യാസമുള്ള പൈപ്പ് വഴി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുകയെന്നത് പ്രധാന വെല്ലുവിളിയാണെന്ന് രക്ഷാപ്രവർത്തനത്തിന്‍റെ ചുമതലയുള്ള കേണൽ ദീപക് പാട്ടീൽ പറഞ്ഞു. ഭക്ഷണവും മൊബൈലുകളും ചാർജറുകളും തുരങ്കത്തിനകത്തേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ അവസ്ഥ കണക്കിലെടുത്ത് ലഭ്യമാക്കാവുന്ന ഭക്ഷണസാധനങ്ങളെക്കുറിച്ച് ഡോക്‌ടർമാരുടെ നിർദേശത്തോടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ഭക്ഷണം നൽകുന്നത്. വാഴപ്പഴം, ആപ്പിൾ, ഖിച്ചടി, ദാലിയ എന്നിവ അയയ്‌ക്കുന്നതിനായി വീതിയേറിയ വായ്‌കളുള്ള പ്ലാസ്റ്റിക് സിലിണ്ടർ കുപ്പികളാണ് കൊണ്ടുവന്നത്.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി (Uttarakhand chief minister Pushkar Singh Dhami)പറഞ്ഞു. ഈ കാലയളവിൽ കുടുങ്ങിക്കിടക്കുന്നവരുടെ ഏതെങ്കിലും ബന്ധു സ്ഥലത്തെത്തുകയാണെങ്കിൽ അവർക്ക് താമസവും ഭക്ഷണവുമുൾപ്പെടെയുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime minister Narendra Modi) പുഷ്‌കർ സിംഗ് ധാമിയുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.

Also read:ഉത്തരകാശി തുരങ്ക ദുരന്തം,രക്ഷാ ദൗത്യത്തിന് അന്താരാഷ്‌ട്ര വിദഗ്‌ധരെത്തി; പ്രതീക്ഷയോടെ രാജ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.