ഉത്തരകാശി: ഉത്തരകാശി തുരങ്കത്തിൽ സ്ഥാപിക്കേണ്ടിയിരുന്ന ഹ്യൂം പൈപ്പുകളുടെ ആഭാവം തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തെ ദുരിതത്തിലാക്കുന്നു (Uttarkashi tunnel collapse). ഹ്യൂം പൈപ്പുകൾ തുരങ്കത്തിന്‍റെ സെൻസിറ്റീവ് ഭാഗങ്ങളിൽ ഉപയോഗിച്ചിരുന്നെങ്കിലും ഇത്തവണ തുരങ്കത്തിൽ ഈ പൈപ്പുകൾ സ്ഥാപിച്ചിട്ടില്ലെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു (Absence of hume pipes makes rescue difficult).
ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള 40 തൊഴിലാളികൾ കഴിഞ്ഞ രണ്ട് ദിവസമായി ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങി കിടക്കുകയാണ്. സാധാരണയായി മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം അടച്ചിരിക്കുന്ന സാഹചര്യങ്ങളില്‍ ഉള്ളിൽ കുടുങ്ങിയ തൊഴിലാളികൾ ഹ്യൂം പൈപ്പിലൂടെ സുരക്ഷിതമായി പുറത്തുവരുമായിരുന്നു. നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിലും ഹ്യൂം പൈപ്പുകൾ ഉപയോഗിച്ചിരുന്നുവെങ്കിലും അപകടം നടന്ന ദിവസം സെൻസിറ്റീവ് ഭാഗത്ത് ഹ്യൂം പൈപ്പുകൾ സ്ഥാപിച്ചിരുന്നില്ല.
'ഹ്യൂം പൈപ്പുകൾ തുരങ്കത്തിനുള്ളിലെ സെൻസിറ്റീവും നിർണായകവുമായ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇത്തരമൊരു സംഭവത്തെക്കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ലെന്നും ഇക്കാരണത്താൽ ഹ്യൂം പൈപ്പുകൾ സ്ഥാപിച്ചിട്ടില്ലെന്നും എൻഎച്ച്ഐഡിസിഎല്ലിന്‍റെ (National Highways & Infrastructure Development Corporation Limited-NHIDCL) സ്ഥാനമൊഴിയുന്ന ജനറൽ മാനേജർ ദീപക് പാട്ടീല്‍ പറഞ്ഞു'.
സംഭവത്തെ തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു (Rescue operation is progress in Uttarkashi). പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം അന്വേഷിക്കുന്നുണ്ട്. സംസ്ഥാന തലത്തിനൊപ്പം കേന്ദ്ര ഏജൻസികളും രക്ഷാപ്രവർത്തകരെ അണിനിരത്തുന്ന തിരക്കിലാണ്.
വോക്കി-ടോക്കികളിൽ തൊഴിലാളികളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന സംഘത്തോട് തൊഴിലാളികൾ ഭക്ഷണം ആവശ്യപ്പെട്ടു. പൈപ്പ് ലൈൻ വഴി ചെറുപയർ, ഉണങ്ങിയ ഭക്ഷണം എന്നിവയുടെ ചെറിയ പാക്കറ്റുകൾ നല്‍കി.
മൂന്നാം ദിവസവും തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍: യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലിരുന്ന ടണൽ ഭാഗികമായി തകർന്ന് നിരവധി തൊഴിലാളികൾ തുരങ്കത്തിനുളളില്‍ അകപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ 5:30 ഓടെയായിരുന്നു സംഭവം. സിൽക്യാരയെ ദണ്ഡൽഗാവണുമായി ബന്ധിപ്പിക്കുന്ന നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗമാണ് തകർന്നു വീണത്. ബ്രഹ്മഖൽ - പോൾഗാവിലെ സിൽക്യാര ഭാഗത്തുള്ള തുരങ്കത്തിന്‍റെ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റർ അകലെയാണ് തകർന്നത്.
നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 40 തൊഴിലാളികളും സുരക്ഷിതരെന്നും ഇന്നലെ വൈകുന്നേരത്തോടെ തന്നെ തൊഴിലാളികള്‍ അകപ്പെട്ട ഭാഗത്ത് എത്താന്‍ കഴിയുമെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞിരുന്നു. കുടുങ്ങിയവർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ തുരങ്കത്തിന്‍റെ തകർന്ന ഭാഗത്തുകൂടി ഓക്‌സിജൻ പൈപ്പ് കയറ്റിയിട്ടുണ്ടെന്നും തുരങ്കത്തിന്‍റെ 15 മീറ്റര്‍ വരെ ഉള്ളിലെത്തിയതായും വിവരം ലഭിച്ചിരുന്നു.
ALSO READ: ഉത്തരകാശി ദുരന്തം; 40 പേരെ കാണാതായി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു