ETV Bharat / bharat

41 ജീവനുകൾക്കായി ടണല്‍ വീണ്ടും തുരക്കുന്നു: സില്‍ക്യാര രക്ഷ ദൗത്യം പൂർത്തിയാക്കാൻ 15 മീറ്റർ കൂടി

ഉത്തരകാശി ജില്ലയിലെ സില്‍ക്യാര ടണലില്‍ പത്ത് ദിവസമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക്.

uttarkashi-silkyara-tunnel-rescue-operations

author img

By ETV Bharat Kerala Team

Published : Nov 22, 2023, 4:38 PM IST

41 ജീവനുകൾക്കായി ടണല്‍ വീണ്ടും തുരക്കുന്നു

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സില്‍ക്യാര ടണലില്‍ പത്ത് ദിവസമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക്. ഛർധാം റൂട്ടിലേക്കുള്ള ടണല്‍ നിർമാണത്തിനിടെയാണ് 41 തൊഴിലാളികൾ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയത്. തുരങ്കത്തിന്‍റെ ബാർകോട്ട് ഭാഗത്ത് നിന്ന് എട്ട് മീറ്ററോളം കുഴിച്ചിരുന്നു.

ഇതുവരെ മൂന്ന് സ്ഫോടനങ്ങൾ നടത്തി. അതോടൊപ്പം തുരങ്കത്തിന്റെ സിൽക്യാര ഭാഗത്ത്, 800 എംഎം വ്യാസമുള്ള സ്റ്റീൽ പൈപ്പുകൾ 39 മീറ്റർ വരെ അവശിഷ്ടങ്ങൾക്കിടയിലൂടെ കയറ്റിയിട്ടുണ്ടെന്നും മറ്റൊരു 15 മീറ്ററിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഓപ്പറേഷന് ഇപ്പോൾ എത്ര സമയമെടുക്കും എന്ന ചോദ്യത്തിന്, " ഒരു തടസ്സവും നേരിടാതെ ഇതേ വേഗതയിൽ പോയാൽ, ബുധനാഴ്ച രാത്രിയോടെ നല്ല വാർത്തകൾ ലഭിച്ചേക്കാം" എന്നാണ് രക്ഷദൗത്യത്തിന് നേതൃത്വം കൊടുക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞത്. ദീപാവലിക്ക് ശേഷം ഗർവാൾ മേഖലയിൽ ആഘോഷിക്കുന്ന ഉത്സവമായ ബാഗ്‌വാൾ നാളെ (23.11.223) ആഘോഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ബാർകോട്ട് അറ്റത്ത് നിന്ന് കുടുങ്ങിയ തൊഴിലാളികളിലേക്ക് എത്താൻ കൂടുതൽ സമയമെടുക്കുമെന്ന് അധികൃതർ നേരത്തെ പറഞ്ഞിരുന്നു. സിൽക്യാര അറ്റത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്താൻ ആറ് മീറ്റർ നീളമുള്ള മൂന്ന് സ്റ്റീൽ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഡ്രില്ലിംഗ് പൂർത്തിയായാൽ, തൊഴിലാളികൾ 800-മില്ലീമീറ്റർ വ്യാസമുള്ള സ്റ്റീൽ പൈപ്പുകളിലൂടെ ഇഴഞ്ഞു നീങ്ങിയാണ് പുറത്തേക്ക് എത്തേണ്ടത്.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം എളുപ്പമാക്കിയ ഭക്ഷ്യ പൈപ്പ്ലൈൻ ഉപയോഗിച്ച് എൻഡിആർഎഫും എസ്‌ഡിആർഎഫും അവരുമായി ഓഡിയോ കമ്മ്യൂണിക്കേഷൻ ചാനലും സ്ഥാപിച്ചിട്ടുണ്ടെന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർ നിരജ് ഖൈർവാൾ പറഞ്ഞു. "ഒരു വയർ, ഒരു മൈക്രോഫോൺ, ഒരു സ്പീക്കർ എന്നിവ അവശിഷ്ടങ്ങളുടെ മറുവശത്തേക്ക് അയച്ചിട്ടുണ്ട്, ഈ വശത്ത് ഒരു ഹെഡ്‌ഫോണിന്റെ സഹായത്തോടെ അവ നന്നായി കേൾക്കാനാകും.

പരിമിതമായ അളവിൽ ഭക്ഷണം കഴിച്ചതിനാൽ മലബന്ധം ഉണ്ടെന്ന് അവർ പരാതിപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ആവശ്യമായ മരുന്നുകൾ അവർക്ക് അയച്ചിട്ടുണ്ട്, ഡോക്ടർമാർ അവരുമായി സംസാരിച്ചു," ഖൈർവാൾ പറഞ്ഞു. "ഇത്തരം സാഹചര്യങ്ങളിൽ മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. മനശാസ്ത്രജ്ഞരും അവരുമായി സംസാരിക്കുന്നുണ്ട്," അദ്ദേഹം പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ടവ്വലുകൾ, അടിവസ്ത്രങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളും വിതരണം ചെയ്തിട്ടുണ്ടെന്ന് രക്ഷദൗത്യസംഘം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.