ETV Bharat / bharat

ഉത്തരകാശി ദുരന്തം; രക്ഷാപ്രവർത്തനത്തിന് ഓഗർ ഡ്രിൽ മെഷീൻ എത്തിച്ചു - Uttarkashi tunnel collapse rescue operation

Uttarakhand Tunnel Collapse: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അതിനായി ഓഗർ ഡ്രിൽ മെഷീൻ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Uttarakhand tunnel collapse Day five  Uttarkashi tunnel collapse  ഉത്തരാഖണ്ഡ് ഉത്തരകാശി ദുരന്തം  ഉത്തരകാശി തുരങ്കം തകർച്ച  തുരങ്കം തകർച്ച ഉത്തരാഖണ്ഡ്  ഉത്തരകാശി തുരങ്കം തകർച്ച രക്ഷാപ്രവർത്തനം  Uttarakhand Tunnel Collapse rescue operation  Uttarkashi tunnel collapse rescue operation  Uttarkashi tunnel collapse workers stuck
Uttarakhand Tunnel Collapse
author img

By ETV Bharat Kerala Team

Published : Nov 16, 2023, 2:13 PM IST

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തന ദൗത്യം (rescue operation) വേഗത്തിലാക്കുന്നതിനായി ഓഗർ ഡ്രിൽ മെഷീൻ സ്ഥാപിച്ചു. വോക്കി ടോക്കികളുടെ സഹായത്തോടെയുള്ള നിരന്തരമായ ആശയവിനിമയത്തിലൂടെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ മാനസികാരോഗ്യം നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

തുരങ്കം സ്ഥിതി ചെയ്യുന്ന മലനിരകളുടെ ദുർബലാവസ്ഥ കണക്കിലെടുത്ത് നോർവീജിയൻ, തായ്‌ വിദഗ്‌ധരിൽ നിന്ന് ഉപദേശം തേടിയിട്ടുണ്ട്. 800 മില്ലിമീറ്റർ ഇവാക്വേഷൻ ട്യൂബുകൾ സ്ഥാപിക്കാൻ 50 മീറ്റർ അവശിഷ്‌ടങ്ങൾ തുളച്ചുകയറേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഓഗർ ഡ്രിൽ മെഷീൻ എത്തിച്ചത്. മണിക്കൂറിൽ 4 മുതൽ 5 മീറ്റർ വരെ തുളച്ചുകയറുന്നതാണ് ഈ നൂതന മെഷീൻ. വ്യോമസേനയുടെ ഹെർക്കുലീസ് വിമാനത്തിൽ മൂന്ന് ബാച്ചുകളിലായാണ് ഓഗർ ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്.

'യുഎസിൽ നിർമിച്ച ജാക്ക് ആൻഡ് പുഷ് എർത്ത് ഓഗർ മെഷീൻ വളരെ നൂതനവും വേഗത്തിൽ പ്രവർത്തിക്കുന്നതുമാണ്' എന്ന് രക്ഷാപ്രവർത്തനത്തിന്‍റെ ചുമതലയുള്ള കേണൽ ദീപക് പാട്ടീൽ പറഞ്ഞു. ഇപ്പോൾ മിലിട്ടറി ഓപ്പറേഷൻ ടീമും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. നോർവേയിൽ നിന്നും തായ്‌ലൻഡിൽ നിന്നുമുള്ള പ്രത്യേക സംഘത്തിന്‍റെ സഹായവും സ്വീകരിക്കുന്നുണ്ട്.

തായ്‌ലൻഡിലെ ഒരു റെസ്‌ക്യൂ കമ്പനിയുമായി ഇതിനോടകം ബന്ധപ്പെട്ടു. ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച കമ്പനിയുമായാണ് ബന്ധപ്പെട്ടത്. നോർവേയുടെ എൻജിഐ ഏജൻസിയിൽ നിന്നും നിർദേശങ്ങൾ തേടി. കൂടാതെ, ഇന്ത്യൻ റെയിൽവേ, ആർവിഎൻഎൽ, ആർഐടിഇഎസ്, ഐആർസിഒഎൻ എന്നിവയുടെ വിദഗ്‌ധരിൽ നിന്നും നിർദശേങ്ങൾ സ്വീകരിക്കുന്നുണ്ട്.

അതിനിടെ ഉത്തരകാശി ജില്ലയിൽ ഇന്നലെ രാത്രിയോടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇത് രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുമെന്ന് ആശങ്കപ്പെട്ടിരുന്നെങ്കിലും സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനം തടസമില്ലാതെ തുടർന്നു.

യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലിരുന്ന ടണലാണ് ഭാഗികമായി തകർന്നത് (Uttarakhand Tunnel Collapse). 40 തൊഴിലാളികളാണ് തുരങ്കത്തിനുളളില്‍ അകപ്പെട്ടത്. ഞായറാഴ്‌ച (നവംബർ 12) പുലർച്ചെ 5:30 ഓടെയായിരുന്നു സംഭവം. സിൽക്യാരയെ ദണ്ഡൽഗാവണുമായി ബന്ധിപ്പിച്ച് നിർമിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗമാണ്‌ തകർന്നത്‌. തുരങ്കത്തിന്‍റെ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റർ അകലെയാണ്‌ തകർന്നത്‌.

കുടുങ്ങിയവർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ തുരങ്കത്തിന്‍റെ തകർന്ന ഭാഗത്തുകൂടി ഓക്‌സിജൻ പൈപ്പ് കയറ്റിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ഉത്തരകാശി തുരങ്കത്തിൽ സ്ഥാപിക്കേണ്ടിയിരുന്ന ഹ്യൂം പൈപ്പുകളുടെ ആഭാവം തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തെ ദുരിതത്തിലാക്കിയിരുന്നു. ഹ്യൂം പൈപ്പുകൾ തുരങ്കത്തിന്‍റെ സെൻസിറ്റീവ് ഭാഗങ്ങളിൽ ഉപയോഗിച്ചിരുന്നെങ്കിലും ഇത്തവണ തുരങ്കത്തിൽ ഈ പൈപ്പുകൾ സ്ഥാപിച്ചിട്ടില്ലെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികൾ അറിയിച്ചിരുന്നു.

Also read: ഉത്തരകാശി ദുരന്തം; ഹ്യൂം പൈപ്പുകളുടെ അഭാവം രക്ഷാപ്രവർത്തനത്തെ ദുഷ്‌ക്കരമാക്കുന്നു, വീഴ്‌ച സമ്മതിച്ച് ഉദ്യോഗസ്ഥൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.