ഹരിദ്വാർ : ഉത്തരാഖണ്ഡിൽ കനത്തമഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് മരണം. ഡാഫെദാർ സിംഗ് (65), ഖലീൽ അഹമ്മദ് (55) എന്നിവരാണ് വിവിധ പ്രദേശങ്ങളിലായി നടന്ന അപകടങ്ങളിൽ മരിച്ചത്.
തൊഴിലാളിയായ ഡാഫെദാർ സിംഗ് ഗംഗോളിഹാത്ത് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. അതേസമയം മരിച്ച ഖലീൽ അഹമ്മദ് പച്ചക്കറി വ്യാപാരിയാണ്.
Also read: സീമാഞ്ചൽ മേഖലയ്ക്ക് ആർട്ടിക്കിൾ 371 പ്രകാരം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ഒവൈസി
സംഭവം നടക്കുമ്പോൾ ഇയാൾ പിത്തോറഗഡിലേക്ക് പച്ചക്കറികൾ എത്തിക്കാന്‍ പിലിഭിത്തിലേക്ക് പോവുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.