ETV Bharat / bharat

ഉത്തരകാശിയിലെ രക്ഷാദൗത്യം വീണ്ടും നിർത്തിവച്ചു; കാത്തിരിപ്പ് 13 -ാം ദിവസത്തേക്ക് നീളും - ഉത്തരകാശി

Uttarakhand Tunnel Collapse Rescue Mission Put On Hold Again : 25 ടൺ ഭാരമുള്ള ആഗർ മെഷീൻ ഘടിപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് പ്ലാറ്റ്‌ഫോമിലുണ്ടായ വിള്ളൽ ഉടൻ പരിഹരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. വിള്ളൽ പരിഹരിച്ച് അടിത്തറ ബലപ്പെടുത്തിയശേഷമേ ഇനി ഡ്രില്ലിങ് ജോലികൾ പുനരാരംഭിക്കൂ.

Uttarakhand tunnel collapse  Uttarakhand Tunnel Collapse Rescue Mission  Uttarakhand Rescue Mission  സിൽക്യാര  ഉത്തരകാശി  ആഗർ മെഷീൻ
Uttarakhand Tunnel Collapse- Rescue Mission Put On Hold Again
author img

By ETV Bharat Kerala Team

Published : Nov 23, 2023, 9:22 PM IST

ഉത്തരകാശി (ഉത്തരാഖണ്ഡ്): ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ദൗത്യം താൽകാലികമായി നിർത്തിവച്ചു (Uttarakhand Tunnel Collapse- Rescue Mission Put On Hold Again). ഡ്രിൽ ചെയ്യാനുള്ള ഓഗർ യന്ത്രം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് അടിത്തറയിൽ വിള്ളലുണ്ടായതോടെയാണ് ദൗത്യം ഇന്നത്തേക്ക് നിർത്തിവച്ചത്. ദൗത്യം നിർത്തിയതോടെ തൊഴിലാളികളുടെ കാത്തിരിപ്പ് 13 -ാം ദിവസത്തേക്ക് നീളും.

25 ടൺ ഭാരമുള്ള ആഗർ മെഷീൻ ഘടിപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് പ്ലാറ്റ്‌ഫോമിലുണ്ടായ വിള്ളൽ ഉടൻ പരിഹരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. വിള്ളൽ പരിഹരിച്ച് അടിത്തറ ബലപ്പെടുത്തിയശേഷമേ ഇനി ഡ്രില്ലിങ് ജോലികൾ പുനരാരംഭിക്കൂ. നാളെ ഉച്ചയോടെയേ ഇക്കാര്യങ്ങൾ പൂർത്തിയാക്കാനാകൂ എന്നാണ് റിപ്പോര്‍ട്ട്. ഉച്ചയോടെ രക്ഷാ ദൗത്യം പുനരാരംഭിച്ചാൽ വൈകിട്ടോടെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ കണക്കുകൂട്ടൽ.

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ സഹമന്ത്രി ജനറൽ വി കെ സിംഗ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഡയറക്‌ടർ ജനറൽ അതുൽ കർവാൾ എന്നിവർ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നേരിട്ടാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. അമേരിക്കൻ നിർമ്മിത ഓഗർ മെഷീൻ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഡ്രില്ലിങ് നടത്തുന്നത്.

12 മുതൽ 14 മണിക്കൂർ വരെ വൈകി: തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പില്‍ ഇരുമ്പ് കമ്പി തടഞ്ഞത് നീക്കം ചെയ്യാൻ മണിക്കൂറുകൾ എടുത്തതാണ് രക്ഷപ്രവർത്തനം വൈകാൻ കാരണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുൻ ഉപദേഷ്ടാവ് ഭാസ്‌കർ ഖുൽബെ നേരത്തെ പറഞ്ഞിരുന്നു. ഓക്‌സിജന്‍റെ അഭാവമാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നും ഖുൽബെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also Read: തുരങ്ക ദുരന്തം; തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികള്‍ക്ക് പാചകം ചെയ്‌ത ഭക്ഷണം പൈപ്പിലൂടെ എത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍

ഇന്നലെ (ബുധനാഴ്‌ച) തുരങ്കത്തിലെ അവശിഷ്‌ടങ്ങൾ ഡ്രിൽ ചെയ്‌ത് കുഴലുകൾ ഉള്ളിലെത്തിക്കാൻ സാധിച്ചിരുന്നു. ഈ കുഴലുകൾ മറുവശത്ത് എത്തിയാൽ കുടുങ്ങിയ തൊഴിലാളികക്ക് ഇതിലൂടെ ഇഴഞ്ഞ് പുറത്തേക്ക് വരാനാകുമെന്നാണ് കരുതുന്നത്. 41 തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം അടിയന്തര വൈദ്യസഹായം നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്‌തതായി അധികൃതർ അറിയിച്ചു. അതോടൊപ്പം ചിന്യാലിസൗറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ 41 കിടക്കകളുള്ള പ്രത്യേക വാർഡ് തയ്യാറാക്കിയിട്ടുണ്ട്, 41 ആംബുലൻസുകൾ തുരങ്കത്തിന് പുറത്ത് തയ്യാറാണെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.