ഡെറാഡൂൺ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാക്സിൻ ക്ഷാമത്തിന്‍റെ കഥകൾ നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കെ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്.
രാജ്യത്തെ ജനങ്ങൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് കൊവിഡ് വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിൽ എന്തുകൊണ്ടാണ് വാക്‌സിനുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതെന്ന് കേന്ദ്രത്തിനെതിരെ ചോദ്യമുന്നയിച്ച ഉത്തരാഖണ്ഡ് കോൺഗ്രസ് കേന്ദ്രത്തെ വിമർശിച്ച് ഡെറാഡൂണിലെ രാജ്പൂർ റോഡിലുള്ള ഓഫിസിന് പുറത്ത് പോസ്റ്റർ പതിച്ച് പ്രതിഷേധം അറിയിച്ചു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പ്രീതം സിങ്, മെട്രോപൊളിറ്റൻ പ്രസിഡന്‍റ് ലാൽചന്ദ് ശർമ എന്നിവർ ചേർന്നാണ് പോസ്റ്റർ പതിച്ചത്.
Also Read: ഉത്തരാഖണ്ഡ് ഗ്രാമമേഖലയിൽ കൊവിഡ് മരണം ഉയരുന്നുവെന്ന് നാട്ടുകാർ; നിരസിച്ച് ഭരണകൂടം
നേരത്തെ, ഇന്ത്യൻ ജനതയുടെ ജീവിതങ്ങൾക്ക് മേലാണ് സർക്കാരിന്‍റെ വ്യാജ പ്രതിഛായ കെട്ടിപ്പടുക്കുന്നതെന്ന് പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞിരുന്നു.