ബസ്തി (ഉത്തർപ്രദേശ്): ഗോരഖ്പൂർ ജില്ലയിൽ നിന്ന് തട്ടികൊണ്ടുപോയ 13 വയസുക്കാരനെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രക്ഷപ്പെടുത്തി. പ്രതികളായ സൂരജ് സിംഗ്, ആദിത്യ സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തു. റുധൗലി മാര്‍ക്കറ്റില്‍ മാര്‍ക്കറ്റില്‍ നിന്നാണ് അഖണ്ഡ് കശോദന്‍ എന്ന ആണ്‍കുട്ടിയെ തട്ടികൊണ്ടു പോയത്.
തട്ടികൊണ്ടുപോയതിന് ശേഷം കുട്ടിയുടെ പിതാവിനോട് 50 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഗോരഖ്പൂരിലെ സഹജൻവ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലെ ശിവപുരി കോളനിയിലെ ഒരു ചെറിയ മുറിയില്‍ കുട്ടിയെ താമസിപ്പിച്ചിരിക്കുകയായിരുന്നെന്നും സംഭവത്തെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് സംഘം കുട്ടിയെ കണ്ടെത്തിയതെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അമിതാഭ് യാഷ് പറഞ്ഞു.
തുടര്‍ന്ന് തട്ടികൊണ്ടു പോയവരെ അറസ്റ്റ് ചെയ്യാനായി എസ്ടിഎഫ് സംഘത്തെ അയക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.