ലക്നൗ: യുപിയില്‍ 4164 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 31 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 6,30,059 ആയി. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവര്‍ ലക്നൗ (1129),വാരാണസി (453), അലഹബാദ് (397), കാണ്‍പൂര്‍(235), ഗൊരഖ്‌പൂര്‍(121) എന്നിങ്ങനെ ഉള്‍പ്പെടുന്നു.
ഇതുവരെ 6,01,440 പേര്‍ സംസ്ഥാനത്ത് രോഗവിമുക്തി നേടിയിട്ടുണ്ട്. 19738 പേരാണ് നിലവില്‍ യുപിയില്‍ ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ലക്‌നൗ, കാണ്‍പൂര്‍, അലഹബാദ്, വാരാണസി, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.