ETV Bharat / bharat

'ആത്മനിർഭർ ഉത്തർപ്രദേശ്'; യോഗി സർക്കാർ ബജറ്റ് അവതരിപ്പിച്ചു

author img

By

Published : Feb 22, 2021, 4:04 PM IST

5,50,270.78 കോടി രൂപയുടെ ബജറ്റിൽ. 27,598.40 കോടി രൂപയുടെ പുതിയ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

uttar pradesh budget 2021  Uttar pradesh budget 2021-22  Yogi Adityanath Government  Suresh Kumar Khanna  Atmanirbhar Budget  Uttar Pradesh presents Rs 5.5L cr budget to make state 'atmanirbhar'  'ആത്മനിർഭർ ഉത്തർപ്രദേശ്'  ഉത്തർപ്രദേശ് ബജറ്റ് 2021  യോഗി സർക്കാർ ബജറ്റ് അവതരിപ്പിച്ചു
ആത്മനിർഭർ ഉത്തർപ്രദേശ്

ലഖ്‌നൗ: 2021-22 ലെ സംസ്ഥാന നിയമസഭ ബജറ്റ് അവതരിപ്പിച്ച് യോഗി ആദിത്യനാഥ് സർക്കാർ. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ധനമന്ത്രി സുരേഷ് കുമാർ ഖന്ന അവതരിപ്പിച്ച ബജറ്റിൽ കഴിഞ്ഞ വർഷത്തേക്കാൾ 37,410 കോടി രൂപ കൂടുതൽ വകയിരുത്തിയിട്ടുണ്ട്. 5,50,270.78 കോടി രൂപയുടെ ബജറ്റിൽ 27,598.40 കോടി രൂപയുടെ പുതിയ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉത്തർപ്രദേശിനെ സ്വയം പര്യാപ്തമാക്കുക, സംസ്ഥാനത്തിന്‍റെ സമഗ്ര വികസനം ഉറപ്പാക്കുകയാണ് എന്നിവയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി. യോഗി സർക്കാരിന്‍റെ ആദ്യ കടലാസ് രഹിത ബജറ്റായിരുന്നു ഇത്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:

  • കർഷകരുടെ പെൻഷന് 3,100 കോടി രൂപ
  • സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നാടോടി കലാകാരന്മാർക്ക് പ്രതിമാസം 2,000 രൂപ സഹായം.
  • എല്ലാ ഡിവിഷനിലും ഒരു സർവകലാശാല, 26 ജില്ലകളിലെ മോഡൽ കോളജുകൾക്ക് 200 കോടി രൂപ.
  • വാരാണസി, ഗോരഖ്പൂർ മെട്രോ റെയിൽ പദ്ധതികൾക്ക് 100 കോടി രൂപ.
  • ലഖ്‌നൗവിലെ പ്രേരണ സ്‌റ്റേർണ സ്റ്റാളിന് 50 കോടി രൂപ.
  • അയോധ്യയുടെ സമഗ്ര വികസനത്തിന് 140 കോടി രൂപ.
  • അയോധ്യ വിമാനത്താവളത്തിന് 101 കോടി രൂപ, ജുവാർ, ചിത്രകൂട്ട്, സോൺഭദ്ര എന്നീ വിമാനത്താവളങ്ങൾക്ക് 2,000 കോടി രൂപ.
  • ഗോരഖ്പൂർ അതിവേഗപാതയ്ക്ക് 750 കോടി രൂപ, പൂർവഞ്ചൽ എക്സ്പ്രസ് വേ- 1,107 കോടി രൂപ , ബുന്ദൽഖണ്ഡ് എക്സ്പ്രസ് വേ- 1,492 കോടി രൂപ.
  • കൊവിഡ് വാക്സിനേഷനായി 50 കോടി രൂപ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.