ETV Bharat / bharat

അജിത് സിംഗ് കൊലപാതകം; ഷൂട്ടറുടെ ഭാര്യയും കാമുകിയും കസ്റ്റഡിയിൽ - ഉത്തർപ്രദേശ് പൊലീസ്

ഫെബ്രുവരി 15 ന് ഉത്തർപ്രദേശ് പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊലപാതകത്തിൽ പങ്കെടുത്ത പ്രധാന ഷൂട്ടർ കൻഹയ്യ വിശ്വകർമ അഥവാ ഗിർധാരി കൊല്ലപ്പെട്ടത്

UP police  Uttar Pradesh police  Ajit Singh murder case  Uttar Pradesh news  Uttar Pradesh  sharpshooter Mustafa  Mustafa  അജിത് സിംഗ് കൊലപാതകം  യുപി പൊലീസ്  ഉത്തർപ്രദേശ് പൊലീസ്  അജിത് സിംഗ് കൊലപാതകം വാർത്ത
അജിത് സിംഗ് കൊലപാതകം; ഷൂട്ടറുടെ ഭാര്യയും കാമുകിയും കസ്റ്റഡിയിൽ
author img

By

Published : Feb 22, 2021, 4:22 AM IST

ലഖ്‌നൗ: ഗുണ്ടാ തലവൻ അജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ഷാർപ്പ്ഷൂട്ടർ മുസ്‌തഫയുടെ ഭാര്യയെയും കാമുകിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന രാജേഷ് തോമർ, രവി യാദവ്, ശിവേന്ദ്ര സിംഗ് എന്ന അങ്കുർ എന്നിവരുടെ മൊബൈൽ ലൊക്കേഷനും പൊലീസ് കണ്ടെത്തി. ഇവരെ പിടികൂടാനായി പൊലീസ് സംഘം പുറപ്പെട്ടു എന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ചോദ്യം ചെയ്യലിൽ മുസ്‌തഫയുടെ ഭാര്യ നൽകിയതിനേക്കാൾ കൂടുതൽ സുപ്രധാന വിവരങ്ങൾ കാമുകി നൽകിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംഭവത്തിന് ശേഷം പൂർവഞ്ചലിലെ പല ജില്ലകളിലും മുസ്‌തഫയോടൊപ്പം ഒളിത്താവളങ്ങളിൽ കഴിഞ്ഞ ശേഷമാണ് താൻ നോയിഡയിലെത്തിയതെന്ന് അവർ പൊലീസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഫെബ്രുവരി 15 ന് ഉത്തർപ്രദേശ് പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊലപാതകത്തിൽ പങ്കെടുത്ത പ്രധാന ഷൂട്ടർ കൻഹയ്യ വിശ്വകർമ അഥവാ ഗിർധാരി കൊല്ലപ്പെട്ടത്. ജനുവരി ആറിനാണ് ലഖ്‌നൗവിലെ ഗോംതി നഗർ പ്രദേശത്ത് നടന്ന വെടിവയ്‌പിൽ കുപ്രസിദ്ധ കുറ്റവാളിയായ അജിത് സിംഗ് (39) കൊല്ലപ്പെട്ടത്.

കൂടുതൽ വായനയ്ക്ക്: കൊലക്കേസ് പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ച് കൊന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.