ETV Bharat / bharat

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി; നായ്‌ക്കള്‍ കടിച്ചെടുക്കുന്നതിനിടെ രക്ഷിച്ച് സ്‌ത്രീ - child was buried alive

ഉത്തര്‍പ്രദേശിലെ കാദർചൗക്കിലാണ് ദാരുണമായ സംഭവം. ജനിച്ച് മണിക്കൂറുകള്‍ക്കകമാണ് ശിശുവിനെ ജീവനോടെ കുഴിച്ചുമൂടിയത്

newborn girl buried alive  up police saved child  uttar pradesh newborn girl buried alive field  newborn girl buried alive field  നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടു  യുപിയില്‍ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടു  കാദർചൗക്കിലാണ് ദാരുണമായ സംഭവം  uttar pradesh Newborn girl found buried alive
നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി; നായ്‌ക്കള്‍ കടിച്ചെടുക്കുന്നതിനിടെ രക്ഷിച്ച് സ്‌ത്രീ
author img

By

Published : Sep 9, 2022, 8:22 PM IST

ലഖ്‌നൗ: ജീവനോടെ മണ്ണില്‍ കുഴിച്ചുമൂടിയ നവജാത ശിശുവിനെ രക്ഷിച്ച് സ്‌ത്രീ. ഉത്തര്‍പ്രദേശിലെ കാദർചൗക്ക് പ്രദേശത്തെ വയലില്‍ വ്യാഴാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 8) സംഭവം. നായ്ക്കൾ കുഴിയില്‍ നിന്നും വലിച്ചെടുക്കാന്‍ ശ്രമിക്കവെ, കരച്ചില്‍ കേട്ട ഖിതൗലിയ പ്രദേശവാസിയായ സുഖ്‌ദേവി എന്ന സ്‌ത്രീയാണ് പെണ്‍കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചത്.

ശിശുവിനെ രക്ഷിച്ച ശേഷം, സ്‌ത്രീ വീട്ടിലെത്തിച്ച് കുളിപ്പിച്ച് വസ്‌ത്രം ധരിപ്പിച്ചു. തുടര്‍ന്ന്, പ്രദേശത്തുള്ള വനിത - ശിശു രോഗ വിഭാഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് എസ്‌എച്ച്‌ഒ വേദപാൽ സിങും ചൈൽഡ് ലൈൻ സംഘവും ആശുപത്രിയിലെത്തി നടപടികള്‍ സ്വീകരിച്ചു. ജനിച്ച് മണിക്കൂറുകള്‍ക്ക് അകമാണ് കുഞ്ഞിനെ മണ്ണിൽ കുഴിച്ചുമൂടിയതെന്നാണ് നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.