ലക്‌നൗ : സംസ്ഥാനത്ത് സെപ്റ്റംബർ ഒന്നുമുതൽ മദ്രസ ക്ലാസുകൾ പുനരാരംഭിക്കാൻ അനുമതി നൽകി ഉത്തർപ്രദേശ് സർക്കാർ.
മദ്രസ എജ്യുക്കേഷന്‍ കൗൺസിലിന് കീഴിലുള്ളതും കൗൺസിൽ അംഗീകരിച്ചതുമായ എല്ലാ സ്ഥാപനങ്ങളും കൊവിഡ് നിബന്ധനകളോടെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയതായി ഉത്തർപ്രദേശ് ന്യൂനപക്ഷ ക്ഷേമ മന്ത്രി നന്ദ് ഗോപാൽ ഗുപ്‌ത നന്തി ഞായറാഴ്‌ച അറിയിച്ചു.
ALSO READ:രാജ്യത്ത് സ്റ്റാർട്ട് അപ്പ് സംസ്‌കാരം ഊര്‍ജസ്വലമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഓഗസ്റ്റ് 23 മുതലും ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സെപ്റ്റംബർ ഒന്നുമുതലും ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഓഗസ്റ്റ് രണ്ട് മുതൽ സംസ്ഥാനത്ത് സെക്കൻഡറി, ഹയർ സെക്കൻഡറി, ടെക്‌നിക്കൽ, വൊക്കേഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 50 ശതമാനം ശേഷിയിൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു.
കർശന കൊവിഡ് സുരക്ഷാ മുൻകരുതലുകളോടെ രണ്ട് ഷിഫ്‌റ്റുകളിലായി ക്ലാസുകൾ നടത്താനാണ് അനുമതി.