ലക്‌നൗ: ഉത്തർപ്രദേശിലെ സംബാലിൽ തടവുകാരൻ ജയിലുള്ളിൽ ജീവനൊടുക്കി. ഗുണ്ടാ ആക്റ്റിൽ ശിക്ഷിക്കപ്പെട്ട ജോഗീന്ദറാണ് സാരംഗ്‌പൂരിലെ താൽക്കാലിക ജയിലിൽ തൂങ്ങിമരിച്ചത്.
തോർത്ത് ഉപയോഗിച്ചാണ് തടവുകാരൻ ജീവനൊടിക്കിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.