ETV Bharat / bharat

പ്രിയങ്ക 'ട്വിറ്റർ വദ്ര'; യുപി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 7 സീറ്റ് നിലനിർത്തിയാൽ വലിയ നേട്ടമെന്ന് മൗര്യ - യുപി ഉപമുഖ്യമന്ത്രി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റെങ്കിലും കോൺഗ്രസ് നിലനിർത്തിയാൽ അത് വലിയ നേട്ടമായിരിക്കുമെന്ന് മൗര്യ ആക്ഷേപിച്ചു.

Priyanka Gandhi Vadra  Uttar Pradesh Deputy CM Keshav Prasad Maurya  Twitter Vadra  Bahujan Samaj Party  Priyanka in UP  uttar pradesh deputy cm keshav Prasad maurya mockingly called priyanka gandhi as twitter vadra  up deputy cm keshav Prasad maurya mockingly called priyanka gandhi as twitter vadra  keshav Prasad maurya mockingly called priyanka gandhi as twitter vadra  keshav Prasad maurya called priyanka gandhi as twitter vadra  priyanka gandhi as twitter vadra  priyanka gandhi twitter vadra  twitter vadra  keshav Prasad maurya  maurya  uttar pradesh deputy cm keshav prasad maurya mockingly called priyanka gandhi as twitter vadra  ട്വിറ്റർ വദ്ര  യുപി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 7 സീറ്റ് നിലനിർത്തിയാൽ വലിയ നേട്ടമെന്ന് മൗര്യ  പ്രിയങ്ക ട്വിറ്റർ വദ്ര  മൗര്യ  യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ  യുപി ഉപമുഖ്യമന്ത്രി  കേശവ് പ്രസാദ് മൗര്യ
uttar pradesh deputy cm keshav prasad maurya mockingly called priyanka gandhi as twitter vadra
author img

By

Published : Oct 24, 2021, 7:18 PM IST

ലഖ്‌നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ 'ട്വിറ്റർ വദ്ര' (Twitter Vadra) എന്ന് പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റെങ്കിലും കോൺഗ്രസ് നിലനിർത്തിയാൽ അത് വലിയ നേട്ടമായിരിക്കുമെന്ന് മൗര്യ ആക്ഷേപിച്ചു. ഇത്തവണ തന്‍റെ പാർട്ടിയിൽ 40 ശതമാനം വനിതാ പ്രാതിനിധ്യം ഉണ്ടായിരിക്കുമെന്ന കോൺഗ്രസ് നേതാവിന്‍റെ പ്രഖ്യാപനത്തെ നിസാരവത്കരിച്ചുകൊണ്ടായിരുന്നു മൗര്യയുടെ പ്രതികരണം.

സമാജ്‌വാദി പാർട്ടിയെയും (Samajwadi Party (SP)), ബഹുജൻ സമാജ് പാർട്ടിയും (Bahujan Samaj Party (BSP)) പരിഹസിച്ച ബിജെപി നേതാവ്, 2017ലെ തെരഞ്ഞെടുപ്പിൽ അവർ സീറ്റുകൾ നിലനിർത്തിയത് ഓർത്ത് ആശ്വസിക്കുന്നതാവും നല്ലതെന്നും പറഞ്ഞു. അതേസമയം ആം ആദ്‌മി പാർട്ടിക്കും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനും (AIMIM) താൻ യതൊരു പരിഗണനയും നൽകുന്നില്ലെന്നും ഇരു കൂട്ടരും വോട്ട് കവർച്ചക്കാരാണെന്നും (vote katwa) അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:യുപിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം

അതേസമയം കഴിഞ്ഞ തവണ യോഗി ആദിത്യനാഥിനോട് മത്സരിച്ച് പരാജയപ്പെട്ട സാഹചര്യത്തിൽ വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിൽ ആരായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി എന്ന ചോദ്യത്തിന്, തീരുമാനം പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിനാണെന്ന് മറുപടി നൽകി മൗര്യ ഒഴിഞ്ഞുമാറി.

യുപിയിൽ കോൺഗ്രസിന് നിലനിൽപില്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ രണ്ട് സീറ്റുകൾ ലഭിച്ചുവെങ്കിൽ 2019ഓടെ അത് ഒരു സീറ്റായി ചുരുങ്ങി. 2017ൽ ലഭിച്ച ഏഴ് സീറ്റുകൾ 2022ൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസിന് നിലലനിർത്താനായാൽ അത് വലിയൊരു നേട്ടമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.